ഹവായ്: ചന്ദ്രനിൽ ജലാംശം കണ്ടെത്തി ഹവായ് സർവ്വകലാശാലയിലെ ഗവേഷക സംഘം. ചന്ദ്രനിലെ പ്രകാശം എത്തിപ്പെടാത്ത സ്ഥലങ്ങളിൽ ഉത്ഭവിക്കുന്ന ഐസിന്റെ സാന്നിദ്ധ്യത്തിനു പിന്നിലുള്ള കാരണങ്ങളാണ് ഗവേഷക സംഘം പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രയാൻ-1 പുറത്തുവിട്ട ഡാറ്റകൾ വീണ്ടും പഠനം നടത്തിയപ്പോഴാണ് ശാസ്ത്ര സമൂഹം ജല സാന്നിദ്ധ്യത്തെ കുറിച്ചുള്ള കാര്യങ്ങൾ കണ്ടെത്തുന്നത്.
ജലത്തിന്റ സാന്ദ്രതയും രൂപീകരണവും മനസിലാക്കുന്നതിനും ജലസ്രോതസുകൾ കണ്ടെത്തുന്നതിനും ഏറെ നിർണായകമാണ് ഈ കണ്ടെത്തൽ. പ്രൊഫസർ ലി യുടെ നേതൃത്വത്തിലുള്ള ഗവേഷണം സംഘം ഭൂമിയുടെ പ്ലാസ്മ ഷീറ്റിലെ ഉയർന്ന ഊർജ്ജ ഇലക്ട്രോണുകൾ കണ്ടെത്തി. കാന്തിക മണ്ഡലത്തിനുള്ളിൽ അകപ്പെട്ട ചാർജ് കണങ്ങളുടെ പ്രവർത്തനഫലവും ചന്ദ്രനിൽ ഐസ് രൂപപ്പെടാൻ കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. ഇത് ചന്ദ്രനിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. ഇത്തരം ഇലക്ട്രോണുകളാണ് ചന്ദ്രോപരിതലത്തിൽ ജലം രൂപപ്പെടാൻ സഹായിച്ചിരിക്കുന്നത് എന്നാണ് ശാസ്ത്ര സമൂഹത്തിന്റെ വിലയിരുത്തൽ.















