മലപ്പുറം: പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നിലമ്പൂർ ചുങ്കത്തറയിൽ വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ വിദ്യാർത്ഥികളാണ് മരിച്ചത്. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ, ഉപ്പട സ്വദേശി ഷിബിൻ ജിത്ത് എന്നിവരാണ് മരിച്ചത്.
ചുങ്കത്തറ മാർത്തോമ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇവർ. മൃതദേഹങ്ങൾ നിലമ്പൂർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Comments