'ഓസോൺ കാത്തുസൂക്ഷിക്കൂ, നമ്മുടെ അന്തരീക്ഷത്തെ സംരക്ഷിക്കൂ'; ഇന്ന് ഓസോൺ ദിനം; അറിയാം ഈ ദിനത്തെക്കുറിച്ച്....
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഓസോൺ കാത്തുസൂക്ഷിക്കൂ, നമ്മുടെ അന്തരീക്ഷത്തെ സംരക്ഷിക്കൂ’; ഇന്ന് ഓസോൺ ദിനം; അറിയാം ഈ ദിനത്തെക്കുറിച്ച്….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 01:47 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് സെപ്റ്റംബർ 16, ലോക ഓസോൺ ദിനം. സൂര്യനിൽ നിന്നുള്ള അപകടകരമായ വികിരണങ്ങളെ തടയുന്ന അദൃശ്യമായ സംരക്ഷണ കവചമാണ് ഓസോൺ പാളി. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിൽ ഓസോൺ പാളിയുടെ പ്രാധാന്യവും അതിന്റെ പ്രധാന സംഭാവനയും ഉയർത്തിക്കാട്ടുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഓസോൺ കാത്തുസൂക്ഷിക്കൂ, നമ്മുടെ അന്തരീക്ഷത്തെ സംരക്ഷിക്കൂ എന്നതാണ് ഈ വർഷത്തെ പുതുപുത്തൻ ഓസോൺ ദിന സന്ദേശം.

1988-ൽ ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഈ ഉടമ്പടിയെ മോൺട്രിയോൾ പ്രോട്ടോകോൾ എന്ന് വിളിക്കുന്നു. ഓസോൺ ശോഷിക്കുന്ന പദാർത്ഥങ്ങൾക്കെതിരെ (ഒഡിഎസ്) 1987-ൽ സ്ഥാപിതമായ പാരിസ്ഥിതിക ഉടമ്പടി മോൺട്രിയൽ പ്രോട്ടോക്കോളിന്റെ സ്മരണയ്‌ക്കായി ലോക ഓസോൺ ദിനം ആചരിക്കുന്നു.

ഐക്യരാഷ്‌ട്ര സംഘടന 1994 മുതലാണ് ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്. ഇളം നീല നിറത്തിലുള്ള ഓസോൺ പാളി കാണപ്പെടുന്നത് അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലാണ്. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റാണ് ഡോബ്‌സൺ യുണിറ്റ്. ഓസോൺ പാളി ട്രൈ ഓക്സിജൻ തന്മാത്ര (O3) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഹാനികരമായ അൾട്രാവയലറ്റ് (UV) കിരണങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവുമുണ്ട്. ക്ലോറോഫ്‌ലൂറോകാർബണുകൾ (സിഎഫ്സികൾ),ഹലോണുകൾ, കാർബൺ മോണോക്സൈഡ്, കാർബൺ ടെട്രാക്ലോറൈഡ്, ക്ലോറിൻ, മീഥൈൽ ക്ലോറോഫോം തുടങ്ങിയവ ഓസോൺ പാളിക് ശോഷണം ഉണ്ടാക്കുന്നു.

അതേസമയം ഓസോൺ പാളി അനുദിനം തകർച്ച നേരിടുകയാണ്. ഓസോൺ പാളിക്ക് ദ്വാരം അല്ലെങ്കിൽ വിള്ളൽ ഉണ്ടായികൊണ്ടിരിക്കുയാണ്. ഒരു പ്രദേശത്ത് ഓസോൺ പാളിയുടെ കനം കുറയുന്ന അവസ്ഥയാണ് ഓസോൺ പാളിയുടെ ദ്വാരം എന്നറിയപ്പെടുന്നത്. മനുഷ്യ നിർമ്മിത ബ്രോമോഫ്‌ലൂറോ കാർബണാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. ഭൂമിയുടെ കുട എന്നും പുതപ്പെന്നും വിശേഷിപ്പിക്കുന്ന ഓസോൺ പാളികൾ സംരക്ഷിക്കപ്പെടേണ്ടത് ജീവജാലങ്ങളുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്.

ശാസ്ത്ര സാങ്കേതിക രംഗത്ത് പുതപുത്തൻ കണ്ടുപിടിത്തങ്ങളും കാൽവെയ്പ്പുകളുമായി അതിവേഗം ഉയർച്ചയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം ജീവന്റെ നിലനിൽപ്പിനെക്കുറിച്ച് ഇനിയും ബോധവാന്മാരാവേണ്ടിയിരിക്കുന്നു. അതിന് നമ്മൾ ഓരോരുത്തരും ഓസോൺ പാളിയുടെ സംരക്ഷണത്തെക്കുറിച്ചും ബോധവന്മാരാകണം. ഇനിയുള്ള ഓരോ ദിവസവും ഓരോ മനുഷ്യനും ഓരോ രാജ്യവും ഓരോ ഭരണകൂടവും അതിൽ പൂർണമനസോടെ പങ്കുവഹിക്കണം.

അതേസമയം മോൺട്രിയൽ പ്രോട്ടോക്കോളിന്റെ സഹായത്തോടെ ഓസോൺ പാളിയുടെ സംരക്ഷണം നല്ലതോതിൽ കഴിഞ്ഞ നാല് ദശകങ്ങളിൽ നടന്നുവന്നിട്ടുണ്ട്. ഓസോൺ പാളിയുടെ ശോഷണം ഉണ്ടാക്കുന്ന രാസവസ്തുക്കളുടെയും വാതകങ്ങളുടെയും ഉൽപാദനം കർശനമായി നിയന്ത്രിക്കപ്പെട്ടു കഴിഞ്ഞു. ഓസോൺ പാളിയിലുണ്ടായ വലിയ ദ്വാരം പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അതിലേക്കുള്ള വലിയ ചുവടുകൾ നാം വച്ചുകഴിഞ്ഞു എന്നാണ് ശാസ്ത്രലോകം വെളിപ്പെടുത്തുന്നത്. ഈ നൂറ്റാണ്ടിന്റെ പകുതി കഴിയുന്നതോടെ പ്രശ്‌നത്തിന് പൂർണ്ണപരിഹാരം കാണാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഓസോൺ പാളിയുടെ കാര്യത്തിൽ പ്രതീക്ഷ ഇനിയുമുണ്ട് എന്നുള്ളതിന്റെ സൂചനയാണ് അത്.

 

 

Tags: Special DayOzone DaySeptember 16
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies