'തമാശയ്ക്ക് പോലും പറയാൻ പാടില്ലാത്തതായിരുന്നു എന്റെ കമന്റ്, ഇനി ആവർത്തിക്കില്ല, സോറി'; ക്ഷമ പറഞ്ഞ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിൽ കമന്റിട്ട മനാഫ്; മറുപടിയുമായി താരം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘തമാശയ്‌ക്ക് പോലും പറയാൻ പാടില്ലാത്തതായിരുന്നു എന്റെ കമന്റ്, ഇനി ആവർത്തിക്കില്ല, സോറി’; ക്ഷമ പറഞ്ഞ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിൽ കമന്റിട്ട മനാഫ്; മറുപടിയുമായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 03:52 pm IST
Facebook
Twitter
WhatsAppTelegram

നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഗണപതി ഭഗവാനെ അധിക്ഷേപിച്ച് കമന്റ് ഇട്ട വ്യക്തി ക്ഷമ ചോദിച്ച് രംഗത്ത്. സംഭവം വലിയ വിവാദമായതോടെയാണ് മനാഫ് കുണ്ടൂർ എന്ന വ്യക്തി ഇപ്പോൾ ക്ഷമ പറഞ്ഞിരിക്കുന്നത്. ‘എന്റെ കമന്റ് മതവികാരത്തെ വ്രണപ്പെടുത്തിയതിൽ ഖേദിക്കുന്നു. തമാശയ്‌ക്ക് പോലും പറയാൻ പാടില്ലാത്തതായിരുന്നു എന്റെ കമന്റ്. അങ്ങയുടെ വികാരവും വിഷമവും ഞാൻ മനസ്സിലാക്കുന്നു. ഇനി ആവർത്തിക്കില്ലെന്ന ഉറപ്പോടെ, ഒരിക്കൽ കൂടി സോറി.’-എന്നാണ് മനാഫ് കമന്റ് ചെയ്തിരിക്കുന്നത്. ചിൽ’ എന്നാണ് താരം കമന്റിന് മറുപടി നൽകിയത്.

പുതിയ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഗണപതി ഭഗവാനുമായി ബന്ധപ്പെടുത്തി മനാഫ് കമന്റ് ചെയ്തത്. എന്നാൽ ഉണ്ണി മുകുന്ദൻ ഈ കമന്റിന് പ്രതികരിച്ച് രംഗത്തുവന്നു. ‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല. അതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നത് ഇതര മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണ്’ – എന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു.

താരത്തെ പിന്തുണച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഉണ്ണി വളരെ കൃത്യമായും വ്യക്തമായും പ്രതികരിച്ചു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. വാർത്താ-സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ഈ വിഷയം വലിയ ചർച്ചയായിരുന്നു.

അതേസമയം ജയ് ഗണേഷ് എന്ന് പേരിട്ട പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഒറ്റപ്പാലത്തെ ഗണേശോത്സവ പരിപാടിക്കിടയിലായിരുന്നു നടൻ നടത്തിയത്. വേദിയിൽ വച്ച് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പുതിയ ചിത്രം പ്രഖ്യാപിക്കുകയായിരുന്നു താരം. ഹൈന്ദവ വിശ്വാസങ്ങളെ മനഃപൂർവ്വം അവഹേളിക്കുന്ന ഇടതുപക്ഷ സമീപനത്തിനെതിരെ ശക്തമായ വിമർശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു ജയ് ഗണേഷിന്റെ പ്രഖ്യാപനം ഉണ്ണി മുകുന്ദൻ നടത്തിയത്.തന്റെ വിശ്വാസത്തെ അവഹേളിച്ചാൽ അതിനെതിരെ ശബ്ദമുയർത്തുമെന്നും അതിന് ഒരു പ്രത്യേക നട്ടെല്ലിന്റെ ആവശ്യമൊന്നുമില്ലെന്നും സിനിമ പ്രഖ്യാപന വേളയിൽ ഉണ്ണി വ്യക്തമാക്കിയിരുന്നു. രഞ്ജിത് ശങ്കറാണ് ജയ് ഗണേഷ് സംവിധാനം ചെയ്യുന്നത്.

Tags: Unni MukundanFB Post
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

Latest News

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies