ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് രാഷ്ട്രപതി. നരേന്ദ്രമോദിയുടെ ദീർഘവീക്ഷണമുള്ള നേതൃപാഠവം രാഷ്ട്രത്തെ അമൃത കാലഘട്ടത്തിൽ പുരോഗതിയിലേക്ക് നയിക്കട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. രാജ്യത്തെ ജനങ്ങളെ നയിക്കാൻ താങ്കൾ എല്ലായിപ്പോഴും ആരോഗ്യവാനായി ഇരിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും എക്സ് പോസ്റ്റിലൂടെ രാഷ്ട്രപതി ദ്രൗപദി മുർമ്മു ആശംസിച്ചു.
ജന്മദിനത്തിൽ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. താങ്കളുടെ കാഴ്ചപ്പാടും ശക്തമായ നേതൃത്വവും ഈ അമൗതകാലഘട്ടത്തിൽ ഇന്ത്യയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. അത്ഭുതകരമായ നേതൃത്വത്തിലൂടെ പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് തുടരാൻ താങ്കൾ എല്ലായ്പ്പോഴും ആരോഗ്യവാനായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
भारत के प्रधानमंत्री श्री @narendramodi जी को जन्मदिन की हार्दिक बधाई और शुभकामनाएं। मेरी शुभेच्छा है कि अपनी दूरगामी दृष्टि तथा सुदृढ़ नेतृत्व से आप ‘अमृत काल’ में भारत के समग्र विकास का मार्ग प्रशस्त करें। मेरी ईश्वर से प्रार्थना है कि आप सदा स्वस्थ और सानंद रहें तथा देशवासियों…
— President of India (@rashtrapatibhvn) September 17, 2023
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73-ാം പിറന്നാൾ ദിനമായ ഇന്ന് വിപുലമായ ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ നിരവധി സേവന പ്രവർത്തനങ്ങൾ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കും.
Comments