‘ ചുറ്റും മസ്ജിദുകൾ നിർമ്മിക്കണം. ഹിന്ദുക്കളുടെ പവിത്രമായ നൂൽ മുറിച്ച് തീയിടണം ‘ ; നിസാമിന്റെ ഹിന്ദുവംശഹത്യയുടെ കഥ പറയുന്ന ‘റസാക്കർ‘ ടീസർ പുറത്ത്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ചുറ്റും മസ്ജിദുകൾ നിർമ്മിക്കണം. ഹിന്ദുക്കളുടെ പവിത്രമായ നൂൽ മുറിച്ച് തീയിടണം ‘ ; നിസാമിന്റെ ഹിന്ദുവംശഹത്യയുടെ കഥ പറയുന്ന ‘റസാക്കർ‘ ടീസർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 05:13 pm IST
Facebook
Twitter
WhatsAppTelegram

നിസാമിന്റെ ഹിന്ദുവംശഹത്യയുടെ കഥ പറയുന്ന തെലുങ്ക് ചിത്രം ‘റസാക്കറി’ന്റെ ടീസർ പുറത്തിറങ്ങി. ഇന്ത്യൻ ചരിത്രത്തിലെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. 1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഹൈദരാബാദിന്റെ അവസ്ഥയെ പറ്റിയാണ് ചിത്രം പറയുന്നത് . അവിടെ അന്ന് നൈസാം ഭരണമാണ് ഉണ്ടായിരുന്നത് . അന്ന് റസാക്കർ എന്ന ഭീകര സംഘടന സ്ഥാപിച്ചത് കാസിം റിസ്‌വിയാണ്. അദ്ദേഹം പട്ടാളക്കാരന്റെ വേഷം ധരിച്ച് ഹിന്ദുക്കളെ പീഡിപ്പിക്കാറുണ്ടായിരുന്നു.

നിസാമിന്റെ ഭരണം നിലനിർത്താൻ എല്ലാ വീടുകളിലും ഇസ്ലാമിക പതാകകൾ സ്ഥാപിക്കാൻ കാസിം റിസ്വി ഉത്തരവിട്ടതെങ്ങനെയെന്ന് സിനിമ കാണിക്കുന്നു. 1947 സെപ്തംബർ 2 ന്, ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ, ദേശീയ പതാക ഉയർത്താനെത്തിയ ആളുകൾക്ക് നേരെ കലാപകാരികൾ വെടിവച്ചു. ഈ ക്രൂരതകളാണ് സിനിമയിൽ സംവിധായകൻ യാത സത്യനാരായണ കാണിക്കുന്നത്

ബ്രാഹ്മണരുടെ പവിത്രമായ നൂൽ പൊട്ടിച്ചെറിയുന്നതിനൊപ്പം , ഹൈദരാബാദ് ഒരു ഇസ്ലാമിക രാഷ്‌ട്രമാണെന്നും കാസിം പറയുന്നു. ഇന്ത്യ ഇതിനകം തന്നെ നിരവധി പ്രശ്‌നങ്ങളുമായി മല്ലിടുകയാണെന്നും അതിനാൽ ഹൈദരാബാദ് ഒരു ഇസ്ലാമിക രാഷ്‌ട്രമായി തുടരണമെന്നും കാസിം പറയുന്നു. “ചുറ്റും മസ്ജിദുകൾ നിർമ്മിക്കണം. ഹിന്ദുക്കളുടെ പവിത്രമായ നൂൽ മുറിച്ച് തീയിടണം.“ എന്നും കാസിം പറയുന്നത് സിനിമയിൽ കാണാം .

കുതിരപ്പുറത്തിരിക്കുന്ന റസാക്കർ ഭീകരർ ഹിന്ദുക്കളെ വെട്ടിയും വെടിവച്ചും കൊലപ്പെടുത്തുന്നത് ടീസറിൽ കാണാം. ഹിന്ദുക്കളുടെ മീശ വടിച്ച് ഇസ്ലാമിക തൊപ്പി ധരിപ്പിക്കുന്നു. ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിക്കുന്ന ‘അവിശ്വാസികളെ’ ഉന്മൂലനം ചെയ്യണമെന്നാണ് റസാക്കർ പട്ടാളക്കാർ പറയുന്നത്. കൂടാതെ സംസ്‌കൃതം, തെലുങ്ക്, കന്നഡ, മറാഠി തുടങ്ങിയ ഭാഷകൾ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി അറബിക് പഠിപ്പിക്കാനും ഉത്തരവിടുന്നു.

ഒരു രംഗത്തിൽ ഒരു ഇസ്ലാമിക മതമൗലികവാദി പുരോഹിതന്റെ പ്രാർത്ഥനാ പാത്രത്തിലേക്ക് തുപ്പുന്നതും കാണിക്കുന്നു. ഹിന്ദുക്കളെ കെട്ടിവലിക്കുന്നു. നൂറു കണക്കിന് ഹിന്ദുക്കളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയതും ചിത്രത്തിൽ കാണിക്കുന്നു. ‘അല്ലാഹു അക്ബർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് കൊലപാതകങ്ങൾ നടക്കുന്നത്. ഈ സിനിമ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും എഴുതിയിട്ടുണ്ട്. പഴയ ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ സംയോജിപ്പിച്ചതിന് ശേഷം, കാസിം റസ്വി ജയിലിലായി. പിന്നീട് പാകിസ്താനിലേക്ക് മാറാൻ അനുവദിക്കുകയും അവിടെ അഭയം നൽകുകയും ചെയ്തു.

സമരവീർ ക്രിയേഷൻസ്’ ആണ് ഈ തെലുങ്ക് ചിത്രം നിർമ്മിക്കുന്നത്. ടീസർ ലോഞ്ച് ചടങ്ങിൽ ഹൈദരാബാദിലെ ഗോഷ്മഹലിൽ നിന്നുള്ള ബിജെപി എംഎൽഎ ടി രാജ സിങ്ങും സന്നിഹിതനായിരുന്നു. സിനിമയുടെ ട്രെയിലർ റിലീസായി, നിമിഷങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്.

അതേസമയം ചിത്രത്തിൽ മക്ക മസ്ജിദ് ചിത്രങ്ങൾ കാട്ടുന്നതിനാൽ “റസാക്കർ” എന്ന സിനിമയും അതിന്റെ ട്രെയിലറും നിരോധിക്കണമെന്നാണ് മതമൗലികവാദികളുടെ ആവശ്യം .മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്തുന്ന ചിത്രമാണിതെന്നും ചിലർ പറയുന്നു.

എന്നാൽ മതസമരമല്ല, സ്വാതന്ത്ര്യ സമരമാണെന്ന് സംവിധായകൻ യാത സത്യനാരായണ പറയുന്നു. സിനിമയിൽ മതത്തിന്റെ ചരിത്രം കാണിച്ചില്ല.. ഭൂതകാല ചരിത്രമാണ് കാണിക്കുന്നത് . മതത്തിന്റെ സ്വാധീനത്തിൽ ഈ സിനിമ കാണരുത്. . മതത്തിന്റെ വീക്ഷണകോണിലൂടെയല്ല സമരത്തിന്റെ വീക്ഷണകോണിലൂടെയാണ് ഇതിനെ കാണേണ്ടത്. ഇത് മത ചരിത്രമല്ല.. ഭൂതകാല ചരിത്രം. ഇതാണ് നമ്മുടെ ചരിത്രം, – അദ്ദേഹം അഭിപ്രായപ്പെട്ടു . നമ്മുടെ മുതിർന്നവരുടെ ചരിത്രം – ഹൈദരാബാദിൽ നടന്ന ടീസർ ലോഞ്ച് ചടങ്ങിൽ സത്യനാരായണ പറഞ്ഞു

മകരന്ദ് ദേശ് പാണ്ഡെയാണ് ഈ ചിത്രത്തിൽ നിസാം പ്രഭുവായി അഭിനയിച്ചിരിക്കുന്നത്. കാസിം റസ്വി എന്ന ക്രൂരനായ കഥാപാത്രമായാണ് രാജ് അർജുൻ എത്തുന്നത്. ബോബി സിംഹ, വേദിക, അനുശ്രേയ ത്രിപാഠി, പ്രേമ, ഇന്ദ്രജ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

Tags: filmrazakar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies