തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ആൺ സിംഹം ചത്തു. അസുഖം ബാധിച്ച് അവശ നിലയിലായിരുന്ന സിംഹമാണ് ചത്തത്. ഇനി മൃഗശാലയിൽ അവശേഷിക്കുന്നത് മൂന്ന് സിംഹങ്ങൾ മാത്രമാണ്.
തുടർച്ചയായി തിരുവനന്തപുരം മൃഗശാലയിലെ മൃഗങ്ങൾ ചത്തൊടുങ്ങുകയാണ്. ഇതിൽ വലിയ രീതിയിൽ സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഒരു സിഹം കൂടെ ചത്തിരിക്കുന്നത്. എന്ത് അസുഖമാണ് ബാധിച്ചതെന്നും അണുബാധ ഏറ്റതാണോ എന്നുള്ള കാര്യങ്ങൾക്ക് ഇതുവരെയും വ്യക്തത വന്നിട്ടില്ല.
Comments