തിരുവനന്തപുരം: തിരുവോണം ബംബർ നറുക്കെടുപ്പ് ഇന്ന്. 25 കോടിയാണ് സമ്മാന തുക. ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരത്ത് ഗാർഖി ഭവനിലാണ് നറുക്കെടുപ്പ്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്.
ബംബർ വിൽപനയിലെ സർവ്വകാല റെക്കോർഡാണിത്. ഇന്ന് രാവിലെ 10 മണി വരെ ലോട്ടറി ഓഫീസുകളിൽ നിന്നും ഏജന്റ്മാർക്ക് ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും. രണ്ടാം സമ്മാനം 1 കോടി വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നൽകും. മുൻ കാലങ്ങളേക്കാൾ സമ്മാനങ്ങളുടെ എണ്ണവും ഇപ്രാവശ്യം കൂട്ടിയിട്ടുണ്ട്.
Comments