സമരങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ നട്ടെല്ല്, സമരക്കരം ചുമത്താനുള്ള സർക്കാർ നിലപാട് അപഹാസ്യം; പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസം: എൻസിടി ശ്രീഹരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമരങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ നട്ടെല്ല്, സമരക്കരം ചുമത്താനുള്ള സർക്കാർ നിലപാട് അപഹാസ്യം; പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസം: എൻസിടി ശ്രീഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 11:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സമരക്കരം ചുമത്താനുള്ള സർക്കാർ നിലപാട് അപഹാസ്യമാണെന്ന് എബിവിപി സംസ്ഥാമ സെക്രട്ടറി എൻസിടി ശ്രീഹരി. സമരങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. പ്രതിഷേധങ്ങൾക്ക് കരം ചുമത്തിയ സർക്കാർ നടപടി ജനാധിപത്യത്തിന് തുരങ്കം വെക്കുന്ന നിലപടാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യർക്കും സമരം ചെയ്യാനും വിയോജിക്കാനുമുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതൽ, എന്നിരിക്കെ പണം അടച്ചാൽ മാത്രമേ പ്രതിഷേധിക്കാൻ സാധിക്കുള്ളു എന്നുള്ളത് തികഞ്ഞ ഫാസിസം. യോജിപ്പും വിയോജിപ്പും കൂടിച്ചേരുന്നതാണ് ജനാധിപത്യം. വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും കൂച്ചുവിലങ്ങിടുന്നതാണ് സർക്കാർ നടപടി. സമരങ്ങളെ പറ്റി ഊറ്റം കൊള്ളുന്ന ഇടതുപക്ഷമാണ് ജനധിപത്യഹത്യയ്‌ക്ക് നേതൃത്വം നൽകുന്നു എന്നത് അപഹാസ്യമാണ് അദ്ദേഹം പറഞ്ഞു.

പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലയിടാനുള്ള തീരുമാനം ചരിത്രത്തെ നോക്കി പല്ലിളിച്ചുകാട്ടുന്നതാണ്. ഭരണകൂടത്തിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ പുറത്തുവരുന്നത്. പ്രതിഷേധിക്കാനുള്ള പ്രാഥമിക സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഫാസിസ്റ്റു നിലപാടുകൾക്കെതിരെ പ്രതിരോധം ഉയർത്തേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ആവശ്യകതയാണ്. പടിവാതിൽക്കലെത്തിയ ഫാസിസം പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുമ്പോൾ നിശ്ശബ്ദരായിരുന്നവർ ചരിത്രത്തോടും സമൂഹത്തോടും കാണിച്ചത് കൊടിയ അനീതിയാണെന്ന യാഥാർഥ്യം നമുക്കുമുന്നിലുണ്ട്.

ജനാധിപത്യത്തിന്റെ പുതിയ മാതൃകകൾ കാഴ്ചവയ്‌ക്കാൻ ബാധ്യതയുള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളിലൂടെ അട്ടിമറിക്കുന്നത് ജനങ്ങളുടെ അവകാശങ്ങളെയാണ്. വിയോജിപ്പ് പ്രകടിപ്പിക്കുക എന്നത് ജനാധിപത്യ വ്യവസ്ഥിതിയിൽ അവകാശമാണ്. അധികാരം ഉപയോഗിച്ചു ഫാസിസം അടിച്ചേൽപ്പിക്കുന്നതിലൂടെ തോൽക്കുന്നത് ജനാധിപത്യമാണ്. നിഷേധിക്കപ്പെടുന്നത് ജനങ്ങളുടെ അവകാശവും. സമരത്തിന് കരം പിരിക്കാനുള്ള സർക്കാർ നടപടിക്കെതിരെ എബിവിപി പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകുമെന്നും ശ്രീഹരി പറഞ്ഞു.

Tags: abvpNCT Sreeharistrike payement
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies