ഖലിസ്ഥാൻ ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി എൻഐഎ; വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖലിസ്ഥാൻ ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി എൻഐഎ; വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 07:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരർക്കായുളള തിരച്ചിൽ ഊർജ്ജിതമാക്കി ദേശീയ അന്വേഷണ ഏജൻസി. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഖ്ബീർ സിംഗ് ലാൻഡ, പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹർവീന്ദർ സിംഗ് റിൻഡ എന്നിവരുൾപ്പെടെയുളള അഞ്ച് ഖലിസ്ഥാൻ ഭീകരരെകുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു. ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) എന്ന നിരോധിത സംഘടനയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഭീകരരാണ് ഇവർ.

ഖലിസ്ഥാൻ ഭീകരരായ ലാൻഡയെയും റിൻഡയെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതവും പർമീന്ദർ സിംഗ് കൈര(പട്ടു), സത്‌നാം സിംഗ്, യാദ്വീന്ദർ സിംഗ് എന്നീ ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ വീതവുമാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചത്. മാർച്ച് 19ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചതുൾപ്പെടെയുള്ള ഇന്ത്യാവിരുദ്ധ നടപടികളിൽ ഭാഗമായവരും പഞ്ചാബിൽ മയക്കുമരുന്ന്- ആയുധ കള്ളക്കടത്ത് എന്നിവയിൽ പങ്കാളിയവരുമായ 43 ഖലിസ്ഥാനി ഭീകരരുടെ ചിത്രങ്ങളും എൻഐഎ പുറത്ത് വിട്ടിട്ടുണ്ട്.

ഇവർക്ക് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) നേതാവ് ഹർദീപ് സിംഗ് നിജ്ജാർ, സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ എന്നിവരുൾപ്പെടെയുളള ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. പുറത്ത് വിട്ട 43 പേരുടെ പട്ടികയിൽ ലോറൻസ് ബിഷ്‌ണോയി, ജസ്ദീപ് സിംഗ്, കല ജതേരി, വിരേന്ദർ പ്രതാപ്, ജോഗീന്ദർ സിംഗ് എന്നിവരും പട്ടികയിലുണ്ട്. ഇവരുടെ സ്വത്ത്- വസ്തുവിവരങ്ങളെ കുറിച്ച് അറിയിക്കാനും പൊതുജനങ്ങളോട് എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.

”ഇന്ത്യയുടെ സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കാനും പഞ്ചാബിൽ ഭീകരത പടർത്താനും ലക്ഷ്യമിട്ടുള്ള ബികെഐയുടെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം രജിസ്റ്റർ ചെയ്ത കേസിലാണ് ലഖ്ബീർ സിംഗ് ലാൻഡ അടക്കമുളള അഞ്ച് ഭീകരരെ എൻഐഎ തിരയുന്നത്. പഞ്ചാബിലേക്ക് ഭീകരവാദ പ്രവർത്തനത്തിനായി ആയുധങ്ങളും മയക്കുമരുന്നും ഇവർ എത്തിക്കുന്നു. ഇതിന് പുറമെ, ബിസിനസുക്കാരെയും മറ്റ് പ്രമുഖ വ്യക്തികളെയും ചൂഷണം ചെയ്താണ് നിരോധിത ഭീകര സംഘടനയായ ബികെഐയ്‌ക്ക് വേണ്ടി ഇവർ ഫണ്ട് സ്വരൂപിക്കുന്നത്. ഭീകരവാദപ്രവർത്തനങ്ങൾ നടത്താനും പഞ്ചാബിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള അജണ്ടയുടെ ഭാഗമായി നടത്തിയ കൊലപാതകങ്ങൾ, കേസുകളിലും ഇവരെ അന്വേഷിക്കുന്നുണ്ട്”.- എൻഐഎ പ്രസ്താവനയിൽ വ്യക്തമാക്കി.

ഭീകരരെ സംബന്ധിച്ച വിവരം ഡൽഹിയിലെ എൻഐഎ ആസ്ഥാനവുമായോ ചണ്ഡീഗഡിലെ എൻഐഎ ബ്രാഞ്ച് ഓഫീസുമായോ പങ്കിടാം. ഇതിനായി ടെലിഫോൺ, വാട്ട്സാപ് നമ്പറുകളും ഏജൻസി നൽകിയിട്ടുണ്ട്.

 

Tags: KHALISTAN TERRORISTNIAREWARDS
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies