മുംബൈ: ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ജവാന്റെ വിജയത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ അനുഗ്രഹം തേടി മുംബൈയിലെ പ്രശസ്തമായ ലാല്‍ബാഗ്ച രാജ വിനായക ക്ഷേത്രത്തിലെത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. താരത്തിനൊപ്പം മകന്‍ അബ്രാം ഖാനും മാനേജര്‍ പൂജ ദദ്ലാനിയും ഉണ്ടായിരുന്നു.
ആരാധകര്‍ തടിച്ചുകൂടിയതോടെ ക്ഷേത്രം അധികൃതരാണ് താരത്തെയും കൂടെ വന്നവരെയും സുരക്ഷിതമായി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. താരം അര മണിക്കൂറോളം ഇവിടെ ചെലവഴിച്ചു.
അടുത്തിടെ കിംഗ് ഖാന്‍ തിരുപ്പതിയില്‍ ക്ഷേത്രത്തിലെത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് അദ്ദേഹം എത്തിയത്. ഒപ്പം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഉണ്ടായിരുന്നു. ജവാന്റെ റിലീസിന് മുന്നോടിയായിട്ടായിരുന്നു ക്ഷേത്രദര്‍ശനം
King Khan and AbRam at #LalbaugchaRaja today ❤️ #ShahRukhKhan pic.twitter.com/CAlnyE9qus
— Shah Rukh Khan Universe Fan Club (@SRKUniverse) September 21, 2023
“>