ന്യൂഡൽഹി: വനിതാ സംവരണ ബിൽ രാജ്യസഭയിൽ പാസായതിൽ സന്തോഷം പങ്കുവെച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്. ബിൽ പാസായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള വഴിയും തെളിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിൽ രാജ്യസഭ പാസാക്കിയതോടെ സമത്വഭരണത്തിന്റെ പാതയിൽ രാജ്യം ഇന്ന് മറ്റൊരു നാഴികക്കല്ല് സ്ഥാപിച്ചു. രാജ്യത്തിന്റെ ദീർഘകാലമായുള്ള ആവശ്യം നിറവേറ്റിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകമെമ്പാടും ലിംഗസമത്വത്തിന്റെയും സന്ദേശം നൽകി. രാജ്യത്തെ എല്ലാ പൗരന്മാർക്കും അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദഹം പറഞ്ഞു.
Where there is a will there is a way.
A historic milestone was achieved today on the path of equitable governance as the Rajya Sabha has passed the women’s reservation bill. By fulfilling a long-pending demand, PM @narendramodi Ji has sent a powerful message of gender equality…
— Amit Shah (@AmitShah) September 21, 2023
214 വോട്ടുകൾ നേടി ഐകകണ്ഠ്യേനയാണ് വനിതാ സംവരണ ബിൽ രാജ്യസഭയിൽ പാസായത്. ഇനി ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയക്കും. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ പാസായ ബില്ലാണ് ഇന്ന് രാജ്യസഭയിൽ പരിഗണിക്കപ്പെട്ടത്. രണ്ടുവോട്ടുകൾക്കെതിരെ 454 വോട്ടുകൾ നേടിയാണ് ലോക്‌സഭ ബിൽ പാസാക്കിയത്.