ഗണേശ വിഗ്രഹ വിൽപന തടയാനാകില്ല; വിഗ്രഹ നിർമാണശാലകൾ അടച്ചുപൂട്ടിയ തമിഴ്‌നാട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗണേശ വിഗ്രഹ വിൽപന തടയാനാകില്ല; വിഗ്രഹ നിർമാണശാലകൾ അടച്ചുപൂട്ടിയ തമിഴ്‌നാട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 10:07 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: വിഗ്രഹ നിർമാണശാലകൾ അടച്ചുപൂട്ടിയ തമിഴ്‌നാട് സർക്കാറിന്റെ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി. ഗണേശ വിഗ്രഹങ്ങൾ ജലാശായങ്ങളിൽ നിമജ്ജനം ചെയ്യുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ന്യായം പറഞ്ഞാണ് സ്റ്റാലിൻ സർക്കാർ വിഗ്രഹ നിർമാണശാലകളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചത്. ഒപ്പം കടകളിൽ വിഗ്രഹ വിൽപ്പനയ്‌ക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.ഗണേശ ചതുർത്ഥിയുടെ ഭാഗമായി തമിഴ്‌നാട്ടിൽ ഗണേശ വിഗ്രഹ വിൽപ്പന ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴായിരുന്നു സർക്കാരിന്റെ നടപടി.

പാളയംകോട്ടയിൽ വിഗ്രഹ നിർമാണം നടത്തുന്ന രാജസ്ഥാൻ സ്വദേശി പ്രകാശ് നല്കിയ ഹർജിയിലാണ് ഡിഎംകെ സർക്കാരിനെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. വിഗ്രഹ നിമജ്ജനം ചെയ്യുന്നത് നിയന്ത്രിക്കാനുള്ള അധികാരം സർക്കാരിനുണ്ട്. എന്നാൽ വിൽപ്പന തടയുന്നത് വില്പന തടയുന്നത് ഹരജിക്കാരന്റെ മൗലികാവകാശത്തിന്റെ ലംഘനത്തിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.നിർമിച്ച വിഗ്രഹങ്ങൾ വിൽക്കുന്നതിൽ നിന്ന് ഹരജിക്കാരനെ തടയരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഗണേശ ചതുർത്ഥി മുന്നിൽ കണ്ട് സർക്കാർ നിർദ്ദേശിച്ച മാനദണ്ഡ പ്രകാരമാണ് ഗണേശ വിഗ്രഹങ്ങൾ നിർമ്മിച്ചത്. നിർദ്ദേശങ്ങൾ പാലിച്ച് അനുവദനീയമായ അളവിൽ മാത്രമേ പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ചിട്ടുള്ളൂവെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു. എന്നിട്ടും വിഗ്രഹങ്ങൾ വിൽക്കുന്നതിൽ നിന്ന് പോലീസ് തടയുകയായിരുന്നുവെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വി. രാമസുബ്ബു ഹൈക്കോടതിയെ ബോധിപ്പിച്ചു.

വിഗ്രഹങ്ങൾ വിൽപ്പന തടസ്സപ്പെട്ടാൽ സാമ്പത്തികമായി തകരുമെന്നും വലിയ തുക കടം വാങ്ങിയാണ് നിർമാണം തുടങ്ങിയതെന്നും ഹരജിക്കാരൻ കോടതിയിൽ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിനെ തുടർന്നാണ് വിഗ്രഹങ്ങൾ വില്കുന്നതിൽ നിന്ന് ഹർജിക്കാരനെ തടഞ്ഞതെന്ന വാദമാണ് അധികൃതർ ഉന്നയിച്ചത്.

പരിസ്ഥിതി സൗഹൃദമായി നിർമ്മിക്കുന്ന വിഗ്രഹങ്ങളുടെ
വിൽപ്പന തടയുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. പോലീസോ സർക്കാർ അധികൃതരോ കച്ചവടത്തിന് നഷ്ടം ഉണ്ടാക്കിയാൽ നഷ്ടപരിഹാരം നല്കാൻ അവർ ബാധ്യസ്ഥരാണെന്നും കോടതി നിരീക്ഷിച്ചു.

Tags: madras high courtGanesh idolsDMK govt
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies