ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി കാണാറുണ്ട്. അതിരുകടന്ന വൈകാരിക പ്രതികരണത്തിലേക്ക് പോലും ഇത് നയിച്ചേക്കാം. ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ വൈകാരികമോ ശാരീരികമോ ആയ പ്രതികരണങ്ങൾ ഒരു വ്യക്തിയിൽ ഉണ്ടാക്കുന്നുവെങ്കിൽ മിസോഫോണിയ എന്ന വൈകല്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രത്യേക ശബ്ദങ്ങളോടുള്ള കടുത്ത ഇഷ്ടക്കേടും വെറുപ്പുമാണ് ഈ വൈകല്യത്തിന്റെ പ്രധാന ലക്ഷ്ണം. ഈ തകരാറിനെ ചിലപ്പോൾ സെലക്ടീവ് സൗണ്ട് സെൻസിറ്റിവിറ്റി സിൻഡ്രോം എന്നും വിളിക്കുന്നു.
മിസോഫോണിയ ഉള്ളവർ ശബ്ദം ഭ്രാന്തനാക്കുന്നു എന്ന് വിശേഷിപ്പിച്ചേക്കാം. ഒരാൾ ഭക്ഷണം കഴിക്കുമ്പോഴോ ശ്വസിക്കുമ്പോഴോ ചവയ്ക്കുമ്പോഴോ പോലും ഉണ്ടാക്കുന്ന ശബ്ദം. പോലും ഇവർക്ക് അസ്വസ്ഥതയുണ്ടാക്കും. അസുഖം മിതമായത് മുതൽ കഠിനമായത് വരെ കാണപ്പെടുന്നു. വ്യക്തികൾ ശാരീരികവും വൈകാരികവുമായ പ്രതികരണങ്ങളുടെ തോത് അനുസരിച്ചാണ് രോഗത്തിന്റെ തീവ്ര അളക്കുന്നത്.
മിസോഫോണിയയുടെ കാരണങ്ങൾ കണ്ടുപിടിക്കാൻ ബ്രിട്ടീഷ് ആസ്ഥാനമായുള്ള ഒരു ഗവേഷക സംഘം മിസോഫോണിയ ബാധിച്ച 20 മുതിർന്നവരെയും കൂടാതെ 22 പേരെയും പഠിച്ചു. പൊതുവായ ശബ്ദങ്ങൾ (ഭക്ഷണം കഴിക്കുന്നതും ശ്വസിക്കുന്നതും), സാർവത്രികമായി ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ (കുഞ്ഞുങ്ങളുടെ കരച്ചിലും ആളുകളുടെ നിലവിളിയും), ന്യൂട്രൽ ശബ്ദങ്ങൾ (മഴ പോലുള്ളവ) എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത ശബ്ദങ്ങൾ ഇവരിൽ ചെലുത്തുന്ന സ്വാധിനത്തെ കുറിച്ചും വിശദമായ പഠനം നടത്തി. മിസോഫോണിക് വ്യക്തികളെ പൊതുവായ ശബ്ദങ്ങൾ കൂടുതൽ ബാധിച്ചിട്ടുണ്ടെന്ന് ഇത് സ്ഥിരീകരിച്ചു.
വിദ്വേഷം’ എന്നർത്ഥം വരുന്ന എന്ന പുരാതന ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ‘മിസോഫോണിയ’ വന്നത്. മിസോഫോണിയ വൈകല്യമുള്ളവരിൽ ഉത്കണ്ഠ,അസ്വസ്ഥത, വെറുപ്പ്, ശബ്ദത്തിന്റെ ഉത്ഭവത്തിലേക്കുള്ള ആക്രമണം, വിട്ടുപോകൽ എന്നിവ ഉണ്ടാകാം. ഹൃദയമിടിപ്പിന്റെ വർദ്ധനവ്, നെഞ്ചിലും തലയിലും ഞെരുക്കം, രക്തസമ്മർദ്ദം തുടങ്ങിയ ശാരീരിക പ്രതികരണങ്ങളും ഉണ്ടാകാം.
മിസോഫോണിയയുടെ മെക്കാനിസം ഇതുവരെ പൂർണ്ണമായി മനസ്സിലായിട്ടില്ല, പക്ഷേ ഇത് ചെവികളല്ല, തലച്ചോറിലെ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തിലെ അപാകത മൂലമാകാം എന്നാണ് ഇതുവരെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്.