അത്യന്തം ആവേശകരം...! ശ്രീലങ്കയെ തരിപ്പണമാക്കി പൊന്നണിഞ്ഞ് ഇന്ത്യൻ പെൺപട; സ്വർണ നേട്ടം ഏഷ്യൻ ഗെയിംസ് അരങ്ങേറ്റത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അത്യന്തം ആവേശകരം…! ശ്രീലങ്കയെ തരിപ്പണമാക്കി പൊന്നണിഞ്ഞ് ഇന്ത്യൻ പെൺപട; സ്വർണ നേട്ടം ഏഷ്യൻ ഗെയിംസ് അരങ്ങേറ്റത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 02:50 pm IST
FacebookTwitterWhatsAppTelegram

ഹാങ്‌ചോ: അത്യന്തം ആവേശകരമായ മത്സരത്തിൽ ശ്രീലങ്കയെ തറപ്പറ്റിച്ച് ഇന്ത്യൻ വനിതകൾക്ക് സ്വർണം. ഏഷ്യൻ ഗെയിംസ് അരങ്ങേറ്റത്തിലാണ് വനിതകളുടെ ഈ നേട്ടം. 19 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്‌ക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണ് ഇത്.

മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ടൈറ്റസ് സന്ധുവാണ് ശ്രീലങ്കയെ തകർത്തത്. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ വനിതകൾക്ക് ഇന്ത്യയുടെ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇടവേളകളിൽ വിക്കറ്റ് വീണതോടെ അവർ സമ്മർദ്ദത്തിലാവുകയായിരുന്നു. പിന്നീട് ഒരിക്കൽ പോലും അവർക്ക് തിരിച്ചു വരാനായില്ല. രാജേശ്വരി ഗെയ്ക്വാദ് രണ്ടുവിക്കറ്റോടെ സന്ധുവിന് അകമഴിഞ്ഞ പിന്തുണ നൽകി. പൂജ വസ്ത്രകർ, ദീപ്തി ശർമ്മ, ദേവിക വൈദ്യ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന് തുടക്കം തിരിച്ചടിയോടെയായിരുന്നു. 4-ാം ഓവറിൽ ഷഫാലി വർമ്മയുടെ വിക്കറ്റ് നഷ്ടമായി. 15 പന്തിൽ നിന്ന് ഒമ്പത് റൺസെടുത്താണ് താരത്തെ സുഗന്ധിക കുമാറാണ് പുറത്താക്കിയത്. പിന്നാലെയെത്തിയ ജെമീമ റോഡ്രിഗസുമൊത്ത് സ്മൃതി മന്ദാന ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചു. ടീം സ്‌കോർ 89-ൽ നിൽക്കേ 46 റൺസെടുത്ത സ്മൃതി മന്ദാനയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീടിറങ്ങിയ റിച്ച ഘോഷ്(9), ഹർമൻപ്രീത് കൗർ (2), പൂജ വസ്ത്രകർ(2) എന്നിവർക്ക് രണ്ടക്കം കടക്കാനായില്ല. 42 റൺസെടുത്ത ജെമീമ റോഡ്രിഗസാണ് സ്മൃതി മന്ദാനക്കൊപ്പം ഇന്ത്യൻ നിരയിൽ തിളങ്ങിയ താരം. ചമരി അട്ടപ്പട്ടു, ഇനോക റണവീര, ഉദ്ദേശിക പ്രബോധനി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തി.

 

Tags: GoldASIAN GAMESINDIAN WOMENS CRICKET TEAM
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies