സുധാമൂർത്തിയുടെ പേരിൽ യുഎസിൽ ഫണ്ട് തട്ടിപ്പ്; പരാതി 
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുധാമൂർത്തിയുടെ പേരിൽ യുഎസിൽ ഫണ്ട് തട്ടിപ്പ്; പരാതി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 04:35 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണും എഴുത്തുകാരിയുമായ സുധാമൂർത്തിയുടെ പേര് ദുരുപയോഗം ചെയ്ത് ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് പരാതി. സംഭവത്തിൽ ബെംഗളൂരു പോലീസാണ് കേസെടുത്തിരിക്കുന്നത്. അമേരിക്കയിലാണ് പരാതിക്കാസ്പദമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ രണ്ട് ഇവന്റുകൾ സംഘടിപ്പിച്ചതായാണ് വിവരം. സുധാമൂർത്തിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് മമത സഞ്ജയ് ആണ് പരാതി നൽകിയിട്ടുള്ളത്.

ഓഗസ്റ്റ് 30ന് യുഎസിൽ നടന്ന പരിപാടിയിൽ സുധാമൂർത്തി പങ്കെടുക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ജനങ്ങളിൽ നിന്ന് ഫണ്ട് കൈപ്പറ്റിയിരുന്നു. എന്നാൽ സുധാമൂർത്തി പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇതറിഞ്ഞുകൊണ്ടു തന്നെ ജനങ്ങളുടെ പക്കൽ നിന്ന് സുധാമൂർത്തിയുടെ പേരിൽ ഫണ്ട് കൈപ്പറ്റിയതാണെന്നും പരാതിയിൽ പറയുന്നു. കന്നട കൂട്ടം ഓഫ് നോർത്തേൺ കാലിഫോർണിയ (KKNC)യുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്.

ഷെഡ്യൂളുകളിലെ തിരക്ക് കാരണമായിരുന്നു പരിപാടിയിൽ നിന്നും സുധാമൂർത്തി ഒഴിവായത്. എന്നാൽ പ്രമോഷണൽ മെറ്റീരിയലുകളിൽ നിന്ന് സുധാമൂർത്തിയുടെ പേര് സംഘാടകർ നീക്കം ചെയ്തിരുന്നില്ല. ലാവണ്യ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയ യുവതി സുധാമൂർത്തിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആണെന്ന് പറയുകയും സുധാമൂർത്തി പരിപാടിക്ക് എത്തുമെന്ന് ഉറപ്പുനൽകുകയുമായിരുന്നു എന്ന് കെകെഎൻസി അധികൃതർ അറിയിച്ചു. ഇതാണ് ആദ്യത്തെ സംഭവം.

സെപ്റ്റംബർ 26ന് യുഎസിൽ നടക്കാൻ പോകുന്ന മീറ്റ് -ആൻഡ്- ഗ്രീറ്റ് പരിപാടിയിൽ സുധാ മൂർത്തി പങ്കെടുക്കുമെന്ന് അവകാശപ്പെട്ട് ജനങ്ങളിൽ നിന്ന് 40 ഡോളർ വീതം കൈപ്പറ്റിയതാണ് രണ്ടാമത്തെ സംഭവം. ശ്രുതി എന്ന പേരിൽ പരിചയപ്പെടുത്തിയ യുവതിയാണ് സുധാമൂർത്തിയുടെ പേര് പറഞ്ഞ് സംഘാടകരിൽ നിന്നും പണം കൈപ്പറ്റിയത്. ഇരുസംഭവങ്ങളിലുമായി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags: USINFOSYSSudha Murty
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies