മാനസിക സമ്മർദ്ദം കാരണം അമിത വണ്ണമോ..? ഈ മൂന്ന് ആഹാരങ്ങൾ ശീലമാക്കൂ....
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മാനസിക സമ്മർദ്ദം കാരണം അമിത വണ്ണമോ..? ഈ മൂന്ന് ആഹാരങ്ങൾ ശീലമാക്കൂ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 10:07 pm IST
FacebookTwitterWhatsAppTelegram

മാനസിക സമ്മർദ്ദം അകറ്റാൻ അമിതായി ആഹാരം കഴിക്കുന്ന ചിലരെങ്കിലും കാണും. ജോലിയില്‍ നിന്നോ മറ്റ് ജീവിതസാഹചര്യങ്ങളില്‍ നിന്നോ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ഇത്തരത്തിൽ ആഹാരം കഴിക്കുന്നതിന് കാരണം. ഇങ്ങനെ ആഹാരം കഴിക്കുന്നതിനെ ‘സ്ട്രൈസ് ഈറ്റിം​ഗ് ‘ എന്നാണ് പറയുന്നത്. എന്നാൽ സ്ട്രൈസ് ഈറ്റിം​ഗ് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങളിൽ പറയുന്നത്.

മാനസിക സമ്മർദ്ദം അകറ്റാൻ ആഹാരം കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ചിട്ടയില്ലാതെ ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയ, ​ഗ്യാസ്, അമിത വണ്ണം തുടങ്ങി നിരവധി അസുഖങ്ങൾക്ക് കാരണമാകും. ഫാസ്റ്റ് ഫുഡ് അല്ലാതെ ചില ആഹാരങ്ങൾ കഴിച്ചാൽ ഒരു പരിധി വരെ അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കും. അത്തരത്തിലെ മൂന്ന് ഭക്ഷണങ്ങൾ ഇതാ…

1. നിലക്കടല

വളരെ സാധാരണയായി നമ്മുടെ വീടുകളിൽ കാണുന്ന ഒന്നാണ് നിലക്കടല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണിത്. ഇടയ്‌ക്കിടയ്‌ക്ക് നില കടല കഴിയ്‌ക്കുന്നത് നല്ലതാണ്. ധാരാളം പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. കൂടാതെ ആന്റി ഓക്‌സിഡന്റുകളും നാരുകളും ഇതിൽ ധാരാളമായുണ്ട്. പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം, ഫോസ്ഫറസ്, കോപ്പർ തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്.

ധാരാളമായി നാരുകൾ അടങ്ങിയിക്കുന്നതിനാൽ നിലക്കടല കഴിക്കുന്നത് വയർ പെട്ടെന്ന് നിറയ്‌ക്കും, വിശപ്പും കുറയും. അതിനാൽ ശരീരഭാരം കുറയ്‌ക്കാനും ഇടയ്‌ക്കിടയ്‌ക്ക് ആഹാരം കഴിയ്‌ക്കാതിരിക്കാനും നിലക്കടല ​ഗുണകരമാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുളളതിനാൽ ദഹനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ശരീരത്തിലുടനീളം രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്.

2. കശുവണ്ടി

നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കശുവണ്ടി. നിരവധി വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യ സംരക്ഷണ ഗുണം ചെയ്യുന്ന സസ്യ സംയുക്തങ്ങൾ എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്. കശുവണ്ടി ശരീരഭാരം കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

കശുവണ്ടി കഴിക്കുന്നത് അനീമിയയുടെ സാധ്യത കുറയ്‌ക്കുന്നു. ഇരുമ്പിന്റെ അഭാവത്തിൽ നിന്നാണ് വിളർച്ച ഉണ്ടാകുന്നത്. ശരീരത്തിൽ ചെമ്പിന്റെ കുറവ് ഉണ്ടാകുന്നത് തടയാൻ കശുവണ്ടിപ്പരിപ്പ് പതിവായി കഴിക്കുന്നത് നല്ലതാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ ധാരാളം കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്.

3. ഉണക്ക തേങ്ങ

സമ്മർദ്ദം നിയന്ത്രിക്കാൻ ഉണക്ക തേങ്ങ ഏറെ സഹായിക്കുന്നു. ഉച്ച ഭക്ഷണത്തിനൊപ്പം ചട്നി ആയിട്ടോ മറ്റേതെങ്കിലും തരത്തിലോ ഇത് കഴിക്കാവുന്നതാണ്. സമ്മർദ്ദം കുറയ്‌ക്കുന്നതിനും ഉത്സാഹത്തോടെ ഇരിക്കാനും ഉണക്ക തേങ്ങ ഏറെ നല്ലതാണ്. കൂടാതെ ഇതിൽ, ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

Tags: SUBstress eating
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies