കൊച്ചി: സ്വകാര്യ ബസ്സിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ണൂർ സ്വദേശി പിടിയിൽ. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കണ്ണൂർ പുത്തൂർ സ്വദേശി ഷിനോദ് (45) ആണ് പിടിയിലായത്.
ഗുരുവായൂർ- വൈറ്റില റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ചാണ് ഇയാൾ യുവതിയോട് ലൈംഗികാതിക്രമം നടത്തിയത്. തൃശ്ശൂർ എടത്തുരുത്തി സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സിറ്റി വനിതാ പോലീസിന്റെ സിറ്റി വാരിയേഴ്സാണ് ഇയാളെ പിടികൂടിയത്.