കൊച്ചി: കൊച്ചിയിൽ പൊതു ഇടത്തിൽ വച്ച് യുവതിയിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വിവിധഭാഷ തൊഴിലാളി പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. ബംഗാൾ സ്വദേശി രാംജൻ അലി അൻസാരിയാണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിന് സമീപം ഫുട്പാത്തിലൂടെ നടന്നുപോയ യുവതിക്കുനേരേയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.