ന്യൂഡൽഹി : ആറ് പതിറ്റാണ്ടുകളായി എയർലൈനിനെ പ്രതീകപ്പെടുത്തുന്ന പരമ്പരാഗത സാരി മാറ്റം വരുത്താൻ എയർ ഇന്ത്യ . വനിതാ ക്യാബിൻ ക്രൂ യൂണിഫോമാണ് കാലത്തിനനുസരിച്ച് മാറുക .
വനിതാ ക്രൂ അംഗങ്ങൾക്കുള്ള ചുരിദാറുകളും , പുരുഷ ജീവനക്കാർക്കുള്ള സ്യൂട്ടുകളും 2023 നവംബറോടെ നിലവിൽ വരും . പ്രശസ്ത ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്രയാണ് ഡിസൈനുകൾ തയ്യാറാക്കുന്നത് . എയർ ഇന്ത്യ ആധുനികവൽക്കരണത്തിന്റെയും നവീകരണത്തിന്റെയും പാതയിലായതിനാൽ, ഐക്കണിക് എയർ ഇന്ത്യ സാരി കൂടുതൽ സമകാലിക യൂണിഫോമുകൾക്ക് വഴിയൊരുക്കിയേക്കാമെന്നാണ് റിപ്പോർട്ടുകൾ .
പുതിയ യൂണിഫോമുകൾ പരമ്പരാഗത ഘടകങ്ങൾ നിലനിർത്തുമെന്നും എയർ ഇന്ത്യ ജീവനക്കാർ പറയുന്നു . ചുരിദാറുകൾ സ്ത്രീകൾക്കുള്ള ഓപ്ഷനുകളിലൊന്നായിരിക്കും . എന്നാൽ സാരി പൂർണ്ണമായും ഒഴിവാക്കില്ല . പരമ്പരാഗത സാരികളോട് സാമ്യമുള്ളതും എന്നാൽ സങ്കീർണ്ണമായ ഡ്രാപ്പിംഗ് ആവശ്യമില്ലാത്തതുമായ റെഡി-ടു-വെയർ സാരികൾ ഉൾപ്പെടെ വിവിധ ഓപ്ഷനുകൾ എയർലൈനിന് മുന്നിൽ അവതരിപ്പിച്ചു. എന്നിരുന്നാലും, അന്തിമ തീരുമാനം മാനേജ്‌മെന്റിന്റെതാണ്.” – മനീഷ് മൽഹോത്രയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു . 1962 മുതൽ എയർ ഇന്ത്യ കാബിൽ ക്രൂവിന് സാരിയാണ് വേഷം.