സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി ; ക്ഷേത്രപൂജാരി നിയമനത്തിൽ തൽക്കാലം സർക്കാർ ഇടപെടേണ്ട ; തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ; ആചാരത്തിൽ നിർബന്ധിതമായി പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് താക്കീത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി ; ക്ഷേത്രപൂജാരി നിയമനത്തിൽ തൽക്കാലം സർക്കാർ ഇടപെടേണ്ട ; തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ; ആചാരത്തിൽ നിർബന്ധിതമായി പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 06:22 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : എം കെ സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി . ആഗമ ക്ഷേത്രങ്ങളിലെ പൂജാരി നിയമനത്തിൽ സർക്കാർ ഇടപെടുന്നത് വിലക്കി സുപ്രീം കോടതി . ആഗമിക് ക്ഷേത്രങ്ങളിലെ പൂജാരി നിയമനവുമായി ബന്ധപ്പെട്ട് തൽസ്ഥിതി തുടരാനും സുപ്രീം കോടതി ഉത്തരവിട്ടു .

ഒരു ആചാരത്തിലും നിർബന്ധിതമായി പ്രവേശിക്കാൻ സർക്കാർ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആഗമിക ക്ഷേത്രങ്ങളിലെ നിയമനം സുപ്രീം കോടതി നിരോധിച്ചു . സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ ആഗമിക ക്ഷേത്രങ്ങൾക്ക് ബാധകമല്ലെന്ന് പറഞ്ഞ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിലനിർത്താനും ആവശ്യപ്പെട്ടു. .

ഓൾ ഇന്ത്യ ആദി ശൈവ ശിവാചാര്യർമാർ സേവാ അസോസിയേഷൻ’ സമർപ്പിച്ച റിട്ട് ഹർജിയിൽ ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിന് നോട്ടീസ് അയച്ച് തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടു.മദ്രാസ് ഹൈക്കോടതിയുടെ വിധിയുണ്ടായിട്ടും സംസ്ഥാന സർക്കാർ ഏകപക്ഷീയമായി പ്രവർത്തിക്കുകയും മതത്തിന് പുറത്തുള്ളവരെ നിയമിക്കുകയുമാണ് ചെയ്യുന്നതെന്ന് ഓൾ ഇന്ത്യ ആദി ശൈവ ശിവാചാര്യർമാർ സേവാ അസോസിയേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണ കുമാർ സുപ്രീം കോടതിയെ അറിയിച്ചു.

ആഗമിക് ക്ഷേത്രങ്ങൾക്ക് അവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളുമുണ്ടെന്ന് ഹൈക്കോടതി വ്യക്തമായി പറഞ്ഞിരിക്കെ, ഇതിനായി ആളുകൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പൂജ നടത്താൻ പ്രാപ്തരാണെന്നുമാണ് സർക്കാർ പറയുന്നത് .

തമിഴ്‌നാട്ടിൽ 42,500 ക്ഷേത്രങ്ങളുണ്ട്, അവയിൽ പൂജാരിമാരെ സർക്കാരാണ് നിയമിക്കുന്നത് . ഇതിൽ 10 ശതമാനത്തോളം ക്ഷേത്രങ്ങളും ആഗാമി ആചാരപ്രകാരമുള്ളതാണ്. ഈ ക്ഷേത്രങ്ങൾ വളരെ പഴക്കമുള്ളതും അവരുടെ സ്വന്തം പ്രത്യേക പാരമ്പര്യങ്ങളും സമൂഹത്തിന്റെ നയങ്ങളും പിന്തുടരുന്നവയുമാണ്. സർക്കാർ നടത്തുന്ന ‘പുരോഹിത ഡിപ്ലോമ’ നേടിയവർക്ക് മാത്രമേ ക്ഷേത്രങ്ങളിൽ നിയമനത്തിന് അർഹതയുണ്ടാകൂ എന്ന് തമിഴ്നാട് സർക്കാർ ചട്ടം ഉണ്ടാക്കിയതിനാൽ. ഈ നയമനുസരിച്ച്, പതിറ്റാണ്ടുകളായി ആരെങ്കിലും ക്ഷേത്രങ്ങളിൽ ആരാധന നടത്തുന്നുണ്ടെങ്കിലും, തമിഴ്‌നാട് സർക്കാരിന്റെ ഡിപ്ലോമ ഇല്ലെങ്കിൽ അയാൾക്ക് പൂജാരിയായി പ്രവർത്തിക്കാൻ അർഹതയില്ല.

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ വഴിപാടുകൾക്കും സംഭാവനകൾക്കും മറ്റും സർക്കാർ തന്നെയാണ് ക്രമീകരണം ചെയ്യുന്നത് . പൂജാരിമാരെയും മറ്റ് ജീവനക്കാരെയും ശമ്പള അടിസ്ഥാനത്തിൽ നിയമിക്കുന്നു.

തമിഴ്നാട്ടിൽ 8000-ലധികം ആഗാമിക ക്ഷേത്രങ്ങളുണ്ട്. അവയുടെ നിർമ്മാണ ശൈലിയും ആരാധനാ രീതിയും വ്യത്യസ്തമാണ്. ഈ ക്ഷേത്രങ്ങൾ ശൈവ, വൈഷ്ണവ അല്ലെങ്കിൽ താന്ത്രിക പാരമ്പര്യങ്ങളിലോ ദ്രാവിഡ പാരമ്പര്യത്തിലോ ഉള്ളതാകാം. ഈ ക്ഷേത്രങ്ങൾ സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. തങ്ങളുടെ ആചാരങ്ങൾ പാലിക്കുന്നതിൽ സർക്കാർ തടസ്സം സൃഷ്ടിക്കരുതെന്നാണ് ഇവരുടെ ആവശ്യം.

Tags: suprem courtm k stalin
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies