സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയ ഒരു ഫോട്ടോയും അതിലെ വധഭീഷണിയുമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എഴുത്തുകാരനും ബാബിലോണ്‍ ബീയുടെ എംഡിയുമായ ജോയല്‍ ബെറി പങ്കുവച്ച പോസ്റ്റായിരുന്നു ഇത്. വില്ലന്‍ അദ്ദേഹത്തിന്റെ മകന്‍ തന്നെയായിരുന്നു.
ജോയല്‍ ബെറി അത്യാവശ്യമായ മെയില്‍ പെട്ടെന്ന് തന്നെ തുറന്നു വായിക്കണം. പ്രിയപ്പെട്ട ജോയല്‍ ബെറി ഇന്ന് രാത്രി നിങ്ങളുടെ മക്കളെ അയണ്‍മാന്‍ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ ഈ രാത്രി തന്നെ നിങ്ങള്‍ കൊല്ലപ്പെടും, ഫ്രം ഗവണ്‍മെന്റ്- ഇതായിരുന്നു സന്ദേശം
തുണ്ട് കടലാസില്‍ എഴുതിയ സന്ദേശത്തിന്റെ ചിത്രമടക്കം ജോയല്‍ ബെറി തന്നെയാണ് ട്വീറ്റ് ചെയ്ത്. ‘ എന്റെ മകനെപ്പോലെ സാദൃശ്യമുള്ള ഒരു മെയില്‍മാന്‍ ഇന്ന് എന്റെ മെയില്‍ ബോക്‌സില്‍ ഇട്ടതാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.
A mailman who looked suspiciously like my 8-year-old put this in my mailbox this morning pic.twitter.com/0h8vxCIj3m
— Joel Berry (@JoelWBerry) September 23, 2023
“>