എറണാകുളം: ഭൂപരിധി നിയമലംഘനത്തില്‍ പി വി അൻവർ എം എൽ എയ്‌ക്ക് വീണ്ടും തിരിച്ചടി. ഭൂപരിധി നിയമ ലംഘനത്തിൽ 6 ഏക്കർ ഭൂമി കണ്ടുകെട്ടാൻ താമരശേരി ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. 14 ഏക്കർ ഭൂമി കണ്ടുകെട്ടാം എന്നായിരുന്നു ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ട്. കണ്ടെത്തിയ മുഴുവൻ ഭൂമിയും കണ്ടുകെട്ടണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അൻവർ അനധികൃതമായി കൈവശം വച്ചിരിക്കുന്ന 6.24 ഏക്കർ ഭൂമി ഒരാഴ്ചക്കകം തിരിച്ചുപിടിക്കാനാണ് ലാൻഡ് ബോർഡ് ഉത്തരവിട്ടത്. അതേസമയം, നേരത്തെ അൻവറും കുടുംബവം അനധികൃതമായി കൈവശം വച്ചെന്ന് ലാൻഡ് ബോർഡ് കണ്ടെത്തിയ 19 ഏക്കർ ഭൂമി ആറേകാലേക്കറായി ചുരുങ്ങിയതിന് 7 കാരണങ്ങളാണ് ലാൻഡ് ബോർഡ് കാണിച്ചത്. അൻവറും ബിസിനസ് പങ്കാളികളും തമ്മിലുളള പാർണർഷിപ്പ് കരാറുൾപ്പെടെയുളള കാര്യങ്ങൾ പരിഗണിച്ചെന്നാണ് ലാൻഡ്ബോർഡ് വാദം. എന്നാൽ ഇത് ഒത്തുകളിയെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ പറഞ്ഞു.
ലാന്‍ഡ് ബോര്‍ഡ് ഉത്തരവിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും. ഒരാഴ്ചയ്‌ക്കകം നടപടി കൈക്കൊള്ളാനാണ് ലാന്‍ഡ് ബോര്‍ഡിന്‍റെ നിര്‍ദേശം.