മുംബൈ: ഭാരതീയ ജനതാ പാർട്ടി നേതാവ് ഷാനാവാസ് ഹുസൈൻ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആൻജിയോ പ്ലാസ്റ്റിന് വിധേയനാക്കിയതായി ഡോക്ടേഴ്സ് അറിയിച്ചു.
വൈകീട്ട് 4:30-ഓടെയാണ് സംഭവം. ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ഹുസ്സൈനെ ആശുപത്രിയിലെത്തിച്ചത്. ഹൃദയ പേശികൾക്ക് തകരാറുകൾ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും ഡോക്ടർ വ്യക്തമാക്കി.
ബിജെപിയുടെ ദേശീയ വക്താക്കളിലൊരാളാണ് ഷാനാവാസ്. അടൽ ബീഹാരി വാജ്പേയ് സർക്കാരിന്റെ കീഴിൽ ടെക്സ്റ്റൈൽസ് മന്ത്രിയായും വ്യോമയാന മന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.