കോട്ടയത്ത് ഈ ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കുമെന്ന് ജെയ്ക് ; കരുവന്നൂരിൽ എന്താ ഡിവൈഎഫ് ഐ ഇല്ലേയെന്ന് പരിഹാസം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോട്ടയത്ത് ഈ ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കുമെന്ന് ജെയ്ക് ; കരുവന്നൂരിൽ എന്താ ഡിവൈഎഫ് ഐ ഇല്ലേയെന്ന് പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 09:49 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം : കോട്ടയത്ത് ഇനി കർണാടക ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡിവൈഎഫ് ഐ തീരുമാനിക്കുമെന്ന ജെയ്ക് സി തോമസിന്റെ പ്രസ്താവനയ്‌ക്ക് നേരെ പരിഹാസം . അയ്മനം കുടയുംപടിയിലെ വ്യാപാരി കെ.സി. ബിനു(50)വിന്റെ ആത്മഹത്യയിൽ കുടുംബം കര്‍ണാടക ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു . അതിനു പിന്നാലെ നടന്ന പ്രതിഷേധ യോഗത്തിലാണ് കർണാടക ബാങ്ക് പ്രവർത്തിക്കണോ , വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കുമെന്ന ജെയ്‌ക്കിന്റെ പ്രസ്താവന .

‘ സാധാരണക്കാരനായ മനുഷ്യന്റെ അവസാന ചില്ലിക്കാശിനേയും നാണയത്തുട്ടിനേയും ഏതുവിധേനയും പലിശയുടേയും കൊള്ളപ്പലിശയുടേയും മറവില്‍ പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ പുതുതലമുറ ബാങ്കുകള്‍ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കര്‍ണാടക ബാങ്കില്‍ ഉണ്ടായിരിക്കുന്നത് ‘
.
കര്‍ണാടക ബാങ്കുപോലെയുള്ള പുതുതലമുറ ബാങ്കുകള്‍ക്കുള്ള താക്കീതാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. വ്യാപാരം നടത്തിയ ശേഷം ബാക്കിയായ ചില്ലിക്കാശും നാണയത്തുട്ടുകളും പിടിച്ചുപറിച്ച് അതില്‍നിന്ന് ലാഭമൂറ്റിക്കുടിച്ച് വളരാമെന്നാണ് കര്‍ണാടക ബാങ്കുപോലെയുള്ള ബാങ്കുകള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇനി ഈ ബാങ്ക് കോട്ടയം നഗരത്തില്‍ പ്രവര്‍ത്തിക്കണോ വേണ്ടയോയെന്ന് ഡി.വൈ.എഫ്.ഐ. തീരുമാനിക്കും. അത് നിങ്ങള്‍ക്കുള്ള താക്കീതാണ്, അത് നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം’, – എന്നായിരുന്നു ജെയ്‌ക്കിന്റെ പ്രസ്താവന .

എന്നാൽ ഈ ആവേശം എന്തുകൊണ്ടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കാണിക്കാത്തതെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം . ലേശം ഉളുപ്പ് കാണിക്കണമെന്നും , കരിവന്നൂരിൽ എന്താ ഡി വൈ എഫ് ഐ ഇല്ലേയെന്നുമൊക്കെയാണ് ചില കമന്റുകൾ. കരുവന്നൂരിലും തട്ടിപ്പ് നടന്ന മറ്റ് സഹകരണ ബാങ്കുകളുടെയും കാര്യം കൂടി ഈ തിരക്കുകൾക്കിടയിൽ ഒന്ന് പരിഗണിക്കണമെന്നും , എല്ലാ പാവങ്ങളുടെ പണമാണ്, എല്ലാവരുടെയും കണ്ണീരിനും ജീവനും തുല്യമായ വിലയുണ്ടെന്നും ചിലർ പറയുന്നു.

Tags: dyfiJaik C Thomas
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies