ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യം അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ചന്ദ്രയാൻ-3 ദൗത്യം പൂർത്തിയായതോടെ കന്നി മനുഷ്യ ബഹിരാകാശ യാത്രയ്‌ക്കായി രാജ്യം സജ്ജമായിരിക്കുകയാണ്. അടുത്ത വർഷം ദൗത്യം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രോ എന്നും എസ് സോമനാഥ് വ്യക്തമാക്കി.
‘ഗഗൻയാനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നന്നായി പുരോഗമിക്കുകയാണ്. ഗഗൻയാൻ ക്രൂ മൊഡ്യൂളിന്റെ ആദ്യ ടെസ്റ്റ് വെഹിക്കിൾ ഫ്‌ലൈറ്റ് അതിന്റെ കഴിവ് പ്രകടിപ്പിച്ചു. ഇത് വളരെ വേഗത്തിൽ തന്നെ നടപ്പിലാക്കും. ഒക്ടോബറിൽ നടത്താനുള്ള തയാറെടുപ്പിലാണ് ഇസ്രോ. അടുത്ത വർഷം ആദ്യമാണ് ദൗത്യം ആസൂത്രണം ചെയ്യുന്നത്.’- എസ് സോമനാഥ് പറഞ്ഞു.
ദൗത്യവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് ഐഎസ്ആർഒ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷം ടിവി-ഡി1, ഡി2 എന്നിവയും 2024-ൽ -ഡി3, ഡി4 എന്നീ നാല് വാഹനങ്ങളുടെയും പരീക്ഷണം നിശ്ചയിച്ചിട്ടുണ്ട്. ഇതിന് പുറമേ അവസാന യാത്രയ്‌ക്ക് സജ്ജമാകുന്നതിന് മുന്നോടിയായി മനുഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇവയിൽ LVM3 G1, LVM3 G2 എന്നീ റോബോട്ടിക് പേലോഡുകളുള്ള രണ്ട് അൺ-ക്രൂഡ് ദൗത്യങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.