ഞാൻ ഇരട്ട ആഘോഷ നിറവിലാണ്; സർക്കാരിന് നന്ദിയും സ്‌നേഹവും; ദാദ സാഹേബ് ഫാൽക്കെ അവാർഡ് കരസ്ഥമാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് വഹീദ റഹ്മാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞാൻ ഇരട്ട ആഘോഷ നിറവിലാണ്; സർക്കാരിന് നന്ദിയും സ്‌നേഹവും; ദാദ സാഹേബ് ഫാൽക്കെ അവാർഡ് കരസ്ഥമാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് വഹീദ റഹ്മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 10:26 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദ സാഹേബ് ഫാൽക്കെ അവാർഡ് കരസ്ഥമാക്കിയതിന് പിന്നാലെ പ്രതികരണവുമായി വഹീദ റഹ്മാൻ. ‘ഇരട്ട ആഘോഷ’ നിറവിലാണ് താൻ എന്നാണ് ബോളിവുഡ് നടി പറഞ്ഞത്. തന്റെ ഗുരുവായിരുന്ന സഹനടൻ ദേവ് ആനന്ദിന്റെ 100-ാം ജന്മദിനത്തിൽ തന്നെ അവാർഡ് ലഭിച്ചത് സന്തോഷം ഇരട്ടിയാക്കുന്നുവെന്നും അവർ പറഞ്ഞു.

അടുത്ത കാലത്തായി സിനിമകൾ ചെയ്തിരുന്നില്ലെന്നും അതിനാൽ അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു. കുറച്ച് കാലമായി ഞാൻ സിനിമകൾ ചെയ്തിരുന്നില്ല. ഞാൻ ഇതുവരെ അവാർഡോ മറ്റോ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. അവാർഡിന് ഞാൻ യോഗ്യയാണെന്ന് തിരിച്ചറിഞ്ഞാൽ, അതിന് അനുയോജ്യമായ സമയത്ത് ലഭിക്കും. ആ സമയം ഇതായിരുന്നുവെന്നും വഹീദ റഹ്മാൻ പറഞ്ഞു. ദേവ് ആനന്ദ് എന്ന മഹാനടന് ലഭിച്ച സമ്മാനമാണ് ഇത്, അത് എന്നിലൂടെ ലഭിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കപ്പെടുന്ന സുദിനത്തിൽ തന്നെ ഈ അംഗീകാരം ലഭിച്ചത്. മഹത്തായ പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്ത സർക്കാരിന് നന്ദിയും സ്‌നേഹവും അറിയിക്കുന്നുവെന്നും താരം പറഞ്ഞു.

ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് ഈ വർഷത്തെ ദാദസാഹിബ് ഫാൽക്കേ പുരസ്‌കാരം വഹീദ റഹ്മാന് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും താരത്തിന് അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യൻ സിനിമയിലുടനീളമുള്ള യാത്ര മായാത്ത മുദ്ര പതിപ്പിച്ചു. അർപ്പണബോധത്തിന്റെയും കൃപയുടെയും വിളക്ക്.സിനിമാ പാരമ്പര്യത്തിലെ ഏറ്റവും മികച്ച സംഭാവന നൽകിയ താരം എന്നാണ് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്.

പ്യാസ, കാഗസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ നിരൂപക പ്രശംസ നേടിയിട്ടുണ്ടെന്ന് അനുരാഗ് ഠാക്കൂർ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു. ആലിബാബാവും 40 തിരുടർഗളും എന്ന തമിഴ്ചിത്രത്തിൽ ഒരു നർത്തകിയായാണ് വഹീദ സിനിമയിൽ അരങ്ങേറുന്നത്. എന്നാൽ 1955-ൽ തെലുങ്ക് ചിത്രമായ റോജുലു മാരായി ആണ് വഹീദയുടേതായി തിയേറ്ററുകളിലെത്തിയ ആദ്യചിത്രം.

ഗുരുദത്തിന്റെ പ്യാസാ, കാഗസ് കേ ഫൂൽ എന്നീ ചിത്രങ്ങൾ വിജയിച്ചതോടെയാണ് വഹീദ റഹ്മാൻ ബോളിവുഡിൽ കാലുറപ്പിച്ചത്. 90-ഓളം ചിത്രങ്ങളിലാണ് അവർ വേഷമിട്ടു. ഗൈഡ്, നീൽ കമൽ, ഖാമോഷി, രേഷ്മ ഔർ ഷേരാ തുടങ്ങിയവ അതിൽ ചിലതുമാത്രം. അഞ്ചുപതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ, രേഷ്മ ഔർ ഷേര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും അവരെ തേടിയെത്തി. 1972-ൽ പദ്മശ്രീയും 2011-ൽ പദ്മഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു.

Tags: pm modiwaheeda rehmanDadasaheb Phalke Award
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies