ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്തു; ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയ്ക്ക് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം; പരാതി നൽകിയത് മലപ്പുറം സ്വദേശി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്തു; ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയ്‌ക്ക് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം; പരാതി നൽകിയത് മലപ്പുറം സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 01:25 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിനായി മന്ത്രിയുടെ പേർസണൽ സ്റ്റാഫ് അഖിൽ മാത്യു, ഇടനിലക്കാരനായ അഖിൽ സജീവനും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

മകന്റെ ഭാര്യയുടെ നിയമനത്തിനു വേണ്ടിയാണ് പണം നൽകിയതെന്ന് ഹരിദാസൻ പരാതിയിൽ വ്യക്തമാക്കുന്നു. ആകെ 5 ലക്ഷം രൂപയാണ് കൈക്കൂലിയായി വശ്യപ്പെട്ടത്. പത്തനംതിട്ട സിഐടിയു ഓഫീസ് സെക്രട്ടറിയാണെന്നും സിപിഎം നേതാവാണെന്നും പരിചയപ്പെടുത്തി ഇടനിലക്കാരൻ ഇങ്ങോട്ട് വന്ന് ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ജോലി ലഭിക്കില്ലെന്നും അയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. മാർച്ച് 24ന് അഖിൽ സജീവിന്റെ അക്കൗണ്ടിലേക്ക് 25,000 രൂപ അഡ്വാൻസ് നൽകി. തുടർന്ന് ഇയാളുടെ നിർദ്ദേശ പ്രകാരം പേഴേസണൽ സ്റ്റാഫ് അംഗത്തെ മന്ത്രിയുടെ ഓഫീസിൽ പോയി കണ്ടു സംസാരിച്ച് ഒരു ലക്ഷം രൂപ നൽകിയതായും ഹരിദാസൻ പരാതിയിൽ വ്യക്തമാക്കി. നിയമന ഉത്തരവ് ഉടൻ നൽകുമെന്ന ഉറപ്പിലാണ് പണം കൈമാറിയത്. ആകെ ഇരുവരും ചേർന്ന പല തവണകളായി 1,75000 രൂപ തട്ടിയെടുത്തതായി ഹരിദാസൻ പരാതിയിൽ വ്യക്തമാക്കുന്നു.

ദിവസങ്ങൾ കഴിഞ്ഞിട്ടും നിയമന ഉത്തരവ് ലഭിക്കാത്തതിനെ തുടർന്ന് ഇരുവരെയും കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് മറ്റൊരാളെ നിയമിച്ചതായി അറിഞ്ഞതെന്നും ഹരിദാസൻ പരാതിയിൽ ഉന്നയിക്കുന്നു. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൽ സമഗ്ര അന്വേഷണമാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്.

 

Tags: veena georgerecruitmentMedical Officer5 lakh
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies