കാലിപ്സോ ഉപഗ്രഹം 17 വർഷങ്ങൾക്കിപ്പുറം ശാസ്ത്ര ദൗത്യങ്ങൾ അവസാനിപ്പിച്ചതായി നാസ. കാലവസ്ഥാ, വായുവിന്റെ ഗുണനിലവാരം എന്നിവ സംബന്ധിച്ച വിവരങ്ങൾ വിശകലനം നടത്തുന്ന ഉപഗ്രഹമായിരുന്നു കാലിപ്‌സോ. പേടകം ഓഗസ്റ്റ് ഒന്നിന് പ്രവർത്തനം അവസാനിപ്പിച്ചു എന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
പേടകം 17 വർഷത്തോളമാണ് ദൗത്യത്തിന്റെ ഭാഗമായി നാസയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ഈ കാലയളവിൽ ഏജൻസിയ്‌ക്ക് ആയിരക്കണക്കിന് ശാസ്ത്ര റിപ്പോർട്ടുകൾ നൽകാൻ കാലിപ്‌സോയ്‌ക്കായി. ക്ലൗഡ് സാറ്റ് ഉപഗ്രഹത്തിലെ ക്ലൗഡ് പ്രൊഫൈലിംഗ് റഡാർ സംവിധാനത്തിനൊപ്പമാണ് ഉപഗ്രഹം വിക്ഷേപിച്ചത്. നാസയുടെയും ഫ്രാൻസിന്റെ സിഎൻഇഎസും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഭാഗമായാണ് പേടകം വിക്ഷേപിച്ചത്.
ഉപഗ്രഹത്തിലെ ലിഡാർ-റഡാർ ഉപകരണങ്ങളാണ് പഠനത്തിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചത്. ഭൂമിയിലെ ഊർജ്ജ രശ്മികൾ ഏതൊക്കെ തരത്തിലാണ് അന്തരീക്ഷത്തിലുള്ള മേഘങ്ങളിലും കണികകളിലും പ്രതിഫലിക്കുന്നത് എന്നത് സംബന്ധിച്ച പഠനത്തിന് ഉപഗ്രഹം നിർണായക പങ്കുവഹിച്ചിരുന്നു. 2003 ഏപ്രിൽ 28-നാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. മേഘങ്ങൾ ഉണ്ടാകുന്നത്, മഴ എന്നിങ്ങനെ നിരവധി സങ്കീർണമായ വിഷയങ്ങളിൽ ഗവേഷകർക്ക് സഹായകമായി കാലിപ്സോ പ്രവർത്തിച്ചു.