ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം വ്യക്തം: 2023ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ഗവർണർ ഒപ്പ് വെക്കരുത്: ഭാരതീയ വിചാരകേന്ദ്രം
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം വ്യക്തം: 2023ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ഗവർണർ ഒപ്പ് വെക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 11:57 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 2023ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ഗവർണർ ഒപ്പ് വെക്കരുതെന്ന് ഭാരതീയ വിചാരകേന്ദ്രം. സംസ്ഥാനസമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഭാരതീയ വിചാരകേന്ദ്രം ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. 2007 ൽ അന്നത്തെ സർക്കാർ നിയമലംഘനത്തിന്റെ പേരിൽ പൊളിച്ചു മാറ്റിയ കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം സർക്കാർ നൽകേണ്ട അവസ്ഥയിലെത്തിക്കും. ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം ഇതിൽ നിന്നും വ്യക്തമാണ്. ഈ സാഹചര്യത്തിൽ ബിൽ ഗവർണർ ഒപ്പ് വെക്കരുതെന്ന് ഭാരതീയ വിചാരകേന്ദ്രം ചൂണ്ടിക്കാട്ടി.

സംസ്ഥാനസമിതി യോഗത്തിൽ ഡോ. സി.എം ജോയ് അവതരിപ്പിച്ച പ്രമേയത്തിൽ നടന്ന ചർച്ചയിൽ ഡയറക്ടർ ആർ. സഞ്ജയൻ, ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു, ഡോ. സി.വി. ജയമണി, .വി. മഹേഷ്, ഡോ. കെ എം മധുസൂദനൻപ്പിള്ള, കെ.വി. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനസമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയം:

‘ഇടുക്കി ജില്ലയിലെ (പശ്ചിമഘട്ടം) മൂന്നാർ പ്രദേശത്തെ ഭൂമിയുടെ ചെരിവും. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും, ഭൂചലന-ഉരുൾപൊട്ടൽ സാധ്യതകളും. ഇക്കോളജിക്കൽ പ്രാധാന്യവും, വനം വന്യജീവി നിയമങ്ങളും കണക്കിലെടുക്കാതെ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്കെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതി ഇടപെട്ടു മൂന്നാർ മേഖലയിലെ ഭൂമിപ്രശ്‌നം ശാശ്വതമായി പരിഹാരിക്കണമെന്നും ആവശ്യമെങ്കിൽ കെട്ടിടനിർമാണ നിരോധനം വരെ ആലോചിക്കാവുന്നതാണെന്നും കേരള സർക്കാരിന് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ ഇത് മറികടക്കാനായി 2023 സെപ്റ്റംബർ 14 ന് കേരള നിയമസഭ ഐകകണ്ഠമായി കേരള സർക്കാർ ഭൂമി പതിച്ച് കൊടുക്കൽ ഭേദഗതിബിൽ 2023 പാസ്സാക്കി.

ഒരു ഭേദഗതിപ്രകാരം കഴിഞ്ഞ 50 വർഷമായി ഹൈ റേഞ്ച് മേഖലയിൽ പട്ടയ / സർക്കാർ ഭൂമികളിൽ നിയമലംഘനം നടത്തി കെട്ടിപ്പൊക്കിയ നിർമ്മിതികളെ നിയമ വിധേയമാക്കാനുള്ള ചുമതല സർക്കാരിൽ നിക്ഷിപ്തമാക്കുന്നു. മറ്റൊരു ഭേദഗതി പ്രകാരം ഭൂമിയില്ലാത്തവർക്ക് കൃഷിക്കും വീട് വെക്കുന്നതിനും വേണ്ടി മാത്രം നൽകിയ പട്ടയം വഴി ഹൈറേഞ്ചിലെ പരിസ്ഥിതി ദുർബല പട്ടയ ഭൂമിയിൽ നിന്നും പാറപൊട്ടിക്കാനും റിസോർട്ട് നിർമ്മിക്കാനും, ഇക്കോ ടൂറിസത്തിന് കോർപ്പറേറ്റ് മാഫിയക്ക് വിൽക്കാനും പട്ടയ ഉടമക്ക് സാധിക്കും. ഇത് ഹൈറേഞ്ച് ഭൂപ്രകൃതിയെയും, വനം വന്യമൃഗ ആവാസവ്യവസ്ഥയെയും, ഇക്കോളജിയെയും പശ്ചിമ ഘട്ടത്തെ തന്നെ തകർക്കുന്ന തലത്തിലെത്തിക്കും, മനുഷ്യ മൃഗ സംഘർഷം വർദ്ധിപ്പിക്കും, തിരിച്ചെടുക്കാൻ കഴിയാത്ത വിധം ഭൂമി രൂപമാറ്റം വരുന്ന സ്ഥിതിയിലാകും.

2007 അന്നത്തെ സർക്കാർ നിയമലംഘനത്തിന്റെ പേരിൽ പൊളിച്ചു മാറ്റിയ കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം സർക്കാർ നൽകേണ്ട അവസ്ഥയിലെത്തിക്കും. ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രിയം ഇതിൽ നിന്നും വ്യക്തമാണ്. ഈ സാഹചര്യത്തിൽ പുതിയ 2023 ലെ കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ ഭേദഗതി ബിൽ ഗവർണർ ഒപ്പ് വെക്കരുതെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാനസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.’

Tags: kerala governmentBharatiya Vichara Kendram
Share
Tweet
SendShare

More News from this section

ഇന്ത്യ-കെനിയ നാവിക സഹകരണം ശക്തമാക്കാന്‍ നീക്കം; ഐഎന്‍എസ് തര്‍കാഷ് മൊംബാസ തുറമുഖത്ത്

കശ്മീര്‍ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയം; മറ്റൊരു രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ല; എര്‍ദോഗന്റെ കശ്മീര്‍ പരാമര്‍ശം; ശക്തമായ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

എം.എ.കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശ്ശബ്ദസേവകന്‍: ഭാരതീയവിചാരകേന്ദ്രം

യാത്രക്കാര്‍ക്ക് ആശ്വാസം; മാവേലി, മലബാര്‍ എക്‌സ്പ്രസുകളില്‍ അധിക സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

കളിക്കുന്നതിനിടെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ വീണു; പാലക്കാട് സഹോദരങ്ങളായ 5 വയസുകാരിയും 3 വയസുകാരനും മരിച്ചു

റബര്‍ ടാപ്പര്‍മാരുടെ ചരിത്രസംഗമം; ഇന്‍ഷുറന്‍സ് പരിരക്ഷയും വന്യജീവി ആക്രമണത്തില്‍ ചികിത്സാ ആനുകൂല്യവും ശക്തമാക്കും

Latest News

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

13:32.75ല്‍ ഫിനിഷ്; 5000 മീറ്ററില്‍ ഗുല്‍വീറിന് വെങ്കലം, ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം മെഡല്‍; ഇന്ത്യയുടെ രണ്ടാമത്തെ താരം

പരിശീലന പറക്കലിനിടെ വൻ ദുരന്തം; റഷ്യൻ Tu-95 ബോംബർ തകർന്നു, ആറ് മരണം

‘ജനാധിപത്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം’; കോണ്‍ഗ്രസിനെതിരെ വി വി രാജേഷിന്റെ വിമര്‍ശനം

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപിച്ചു; പിറവത്ത് ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സ്ത്രീയുടെ കൈയില്‍ കടിച്ച് രക്ഷപ്പെട്ട് വിദ്യാര്‍ഥിനി

അവസാന ലാപ്പില്‍ വിസ്മയിപ്പിച്ച് വിത്യ രാംരാജ്; 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം; 3:29.69 സമയത്തില്‍ ഓടിക്കയറിയത് ചരിത്രത്തിലേക്ക്

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

അമിത് ഷായെ തടഞ്ഞതില്‍ കേസില്ലെങ്കില്‍ സംസ്ഥാന മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies