ഇസ്ലാമാബാദ്: ചാനൽ ഡിബേറ്റിലെ രാഷ്ട്രീയ ചർച്ച കലാശിച്ചത് അടിപിടിയിൽ. ജാവേദ് ചൗധരി അവതാരകനായ പാകിസ്താനിലെ പ്രമുഖ ടോക്ക് ഷോ ‘കൽ തക്’ എന്ന തത്സമയ പരിപാടിക്കിടെയാണ് സംഭവം. ഇമ്രാൻ ഖാന്റെ അഭിഭാഷകനും നവാസ് ഷെരീഫിന്റെ അനുയായിയും തമ്മിലാണ് അടിപിടി ഉണ്ടായത്.
ചർച്ച ആരംഭിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഒടുവിൽ മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫുമായി (പിടിഐ) ബന്ധമുള്ള അഭിഭാഷകൻ അഫ്സൽ മർവതും, പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) സെനറ്റർ അഫ്നാൻ ഉള്ള ഖാനും തമ്മിലായിരുന്നു അടിപിടി. പിടിഐ തലവൻ ഇമ്രാൻ ഖാൻ സൈനിക സ്ഥാപനവുമായി രഹസ്യ ചർച്ച നടത്തിയെന്ന് സെനറ്റർ അഫ്നാൻ ഉള്ള ആരോപണമുന്നയിച്ചതിന് പിന്നാലെയായിരുന്നു മർദ്ദനം. പ്രകോപിതനായ അഫ്സൽ മർവത് സമീപമിരുന്ന അഫ്നാൻ ഉള്ളയുടെ തലയ്ക്കടിക്കുകയായിരുന്നു.
Classic #Pakistan TV Debate with punches and kicks on Live TV;
PTI lawyer Sher Afzal Marwat and PML-N Senator Afnanullah Khan exchanged blows during a show hosted by Javed Chaudhry on Express TV. Heated exchange led to punches and kicks.
#PakistaniTVFight #PakistanPolitics pic.twitter.com/xAmUQ5udsU
— Jammu-Kashmir Now (@JammuKashmirNow) September 28, 2023
തത്സമയ ചർച്ച മുഷ്ടി പോരാട്ടത്തിലേക്ക് എത്തിയതോടെ ഷോയുടെ അവതാരകനും അണിയറ പ്രവർത്തകരും ഇടപെട്ടു. ദൃശ്യങ്ങൾ മിന്നൽ വേഗത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയും ചെയ്തു. ഇമ്രാൻ ഖാനെതിരെ അഫ്നാൻ ഉള്ള ഉപയോഗിച്ച നിന്ദ്യമായ ഭാഷയാണ് അതിക്രമത്തിന് കാരണമായതെന്ന് ന്യായീകരിച്ച് അഫ്സൽ മർവത് രംഗത്തെത്തുകയും ചെയ്തു.