ഇത് മാതൃകാപരം; ഓൺലൈനിലൂടെ കളള് ഷാപ്പുകളുടെ വിൽപ്പന നടത്തി; തന്റെ വകുപ്പ് ചരിത്രം സൃഷ്ടിച്ചുവെന്ന് മന്ത്രി എം.ബി രാജേഷ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് മാതൃകാപരം; ഓൺലൈനിലൂടെ കളള് ഷാപ്പുകളുടെ വിൽപ്പന നടത്തി; തന്റെ വകുപ്പ് ചരിത്രം സൃഷ്ടിച്ചുവെന്ന് മന്ത്രി എം.ബി രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 08:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൂർണമായി ഓൺലൈനിലൂടെ കളള് ഷാപ്പുകളുടെ വിൽപ്പന നടത്തി എക്സൈസ് വകുപ്പ് ചരിത്രം സൃഷ്ടിച്ചുവെന്ന് മന്ത്രി എം.ബി രാജേഷ്. സംസ്ഥാനതലത്തിൽ ഓൺലൈനായി നടന്ന ആദ്യ റൗണ്ട് വിൽപ്പനയിൽ തന്നെ 87.19% ഗ്രൂപ്പുകളുടെയും വിൽപ്പന പൂർത്തിയാക്കി. തീർത്തും സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകൾക്ക് പഴുതു കൊടുക്കാതെ, സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ വിൽപ്പന മാതൃകാപരമാണെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. പ്രവർത്തനത്തിന് നേതൃത്വം നൽകിയ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്നും എം.ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

2023-24 വർഷത്തെ അബ്കാരി നയത്തിൽ ഷാപ്പുകളുടെ വിൽപ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലാ ജോയിൻറ് എക്സൈസ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ സെപ്റ്റംബർ 25, 26 തീയതികളിൽ ഓൺലൈൻ വിൽപ്പന വിജയകരമായി നടന്നത്. വിൽപ്പനയിലൂടെ 797 ഗ്രൂപ്പ് കളളുഷാപ്പുകൾ വിറ്റുപോയി. ഇതിലൂടെ 11.9 കോടി രൂപ വരുമാനമായി ലഭിച്ചു. അപേക്ഷകർക്ക് വിൽപ്പന നടപടികൾ യൂട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുളള സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതിനാൽ ആവശ്യമായ രേഖകൾ എല്ലാം ഓൺലൈൻ ആയി സമർപ്പിച്ച ശേഷം അപേക്ഷകർക്ക് സൗകര്യപ്രദമായ സ്ഥലത്തിരുന്ന് ഓൺലൈനിൽ വിൽപ്പന നടപടികൾ കാണാൻ കഴിഞ്ഞു. പരിപൂർണ്ണമായ സുതാര്യത ഉറപ്പുവരുത്താനും ഇതിലൂടെ കഴിഞ്ഞു. വിൽപ്പന പ്രക്രീയയുടെ ചെലവുകൾ ഏറെക്കുറേ പൂർണ്ണമായി ഇല്ലാതാക്കാനായി. ഓൺലൈനാക്കിയതിനാൽ ജില്ലാതലത്തിൽ ജീവനക്കാരുടെ സേവനം ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും കഴിഞ്ഞുവെന്ന് എം.ബി രാജേഷ് പറയുന്നു.

സംസ്ഥാനത്താകെ 914 ഗ്രൂപ്പുകളിൽ ആയി 5170 കളളുഷാപ്പുകളാണുള്ളത്. സെപ്റ്റംബർ 25, 26 തീയതികളിൽ നടത്തിയ വിൽപ്പനയിലൂടെ 797 ഗ്രൂപ്പ് കളളുഷാപ്പുകളും വിറ്റുപോയി. ഇതിലൂടെ പതിനൊന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപ വരുമാനമായി ലഭിച്ചു. ആകെ ലഭിച്ച 4589 അപേക്ഷകളിൽ 4231 അപേക്ഷകൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. ശേഷിക്കുന്ന 117 ഗ്രൂപ്പ് കളളുഷാപ്പുകളുടെ രണ്ടാം റൗണ്ട് വിൽപ്പനയും ഓൺലൈനായി നടക്കും. ഇത് 50% റെന്റലിനാകും നടക്കുക. എല്ലാ സേവനങ്ങളും ഓൺലൈൻ ആയി നൽകാനുളള സർക്കാർ നയത്തിന്റെ ഭാഗമായാണ് ചരിത്രത്തിൽ ആദ്യമായി കള്ള് ഷാപ്പ് വിൽപ്പന ഓൺലൈനിലാക്കിയത്. വിൽപ്പന നടപടികൾ യൂട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുളള സംവിധാനം ഒരുക്കുന്നതും ആദ്യമായാണ്. കളളു ഷാപ്പുകളുടെ വിൽപ്പന മൂന്ന് വർഷത്തിൽ ഒരിക്കലാണ് നടത്തുന്നത്. ഇതുവരെ ഓരോ ജില്ലകളിലേയും കളളുഷാപ്പുകളുടെ വിൽപ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തിൽ അതാത് ജില്ലകളിൽ ആണ് നടത്തിവന്നിരുന്നത്-മന്ത്രി ഫേയ്സ്ബുക്കിലൂടെ അറിയിച്ചു.

Tags: mb rajeshtoddy shap
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies