ഒപ്റ്റിക്കൽ ഇമേജിംഗ് സിസ്റ്റം ടെക്നോളജി ഒപ്റ്റിമൈസ്ഡ് ഇലക്ട്രോടെക്കിലേക്ക് കൈമാറ്റം നടത്തി ഐഎസ്ആർഒ. ചിത്രങ്ങളുടെയും ഇവയുടെ നിരീക്ഷണ ശേഷിയുടെയും മേഖലയിലേക്കുള്ള സുപ്രധാന ചുവടുവെയ്പാണിത്. രാജ്യത്തിനുള്ളിലും ആഗോളതലത്തിലും ഒഐഎസ് സാങ്കേതിക വിദ്യയുടെ പുരോഗതി കണക്കിലെടുത്താണ് കരാറിൽ ഒപ്പുവെച്ചത്. ഇൻസ്പേസ് ചെയർപേഴ്സൺ ഡോ. പവൻ കെആർ ഗോയങ്ക, ഇൻസ്പേസ് ഡയറക്ടർ രാജീവ് ജ്യോതി, ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ എ അരുണാചലം എന്നിവരുടെ പിന്തുണയോടെയാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്.
രാജ്യത്തിനുള്ളിലും ലോകമെമ്പാടും ഒഐഎസ് സാങ്കേതിക വിദ്യയുടെ പുരോഗതിയും ഉത്പാദനവും വാണിജ്യവത്കരണവും മുന്നിൽ കണ്ടാണ് നീക്കം. നിരീക്ഷണ സാങ്കേതിക വിദ്യകളുടെ ലാൻഡ്സ്കേപ്പ് വീണ്ടും രൂപകൽപ്പന ചെയ്യുന്നതിന് വേണ്ടിയുള്ള നീക്കങ്ങളും ആരംഭിച്ചു. ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ഒപ്റ്റിക്കൽ ഇമേജിംഗ് സിസ്റ്റം വലിയൊരു നേട്ടമാണ്. ഇവയിലൂടെ കൂടുതൽ മികവാർന്ന നിരീക്ഷണവും ദൃശ്യാനുഭവവും നൽകുന്നു.
കരാറിൽ ഒപ്പുവെച്ചതോടെ ഇന്ത്യൻ പ്രതിരോധ വ്യവസായവും ശക്തിപ്പെടുമെന്നാണ് കണക്കൂകൂട്ടൽ. ഒഐഎസ് സാങ്കേതിക വിദ്യയിലൂടെ ദീർഘദൂര ചിത്രീകരണങ്ങൾ സാദ്ധ്യമാണ്. രാത്രിയിലും പകലും മികച്ച രീതിയിലുള്ള നിരീക്ഷണങ്ങൾ രാജ്യത്തെ സജ്ജമാക്കാൻ ഇത് സഹായകമാണ്. അത്യാധുനിക ഇമേജിംഗിലും നിരീക്ഷണ സാങ്കേതിക വിദ്യകളിലും ഇന്ത്യ നേതൃത്വം വഹിക്കുന്ന ഭാവിയിലേക്കുള്ള മുന്നേറ്റമായാണ് ഇതിനെ കാണുന്നത്.















