'പാക്ക താൻ പോറേൻ നമ്മ തലൈവറുടെ ആട്ടം'; 10 ദിവസം രജനികാന്ത് പത്മനാഭന്റെ മണ്ണിൽ
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘പാക്ക താൻ പോറേൻ നമ്മ തലൈവറുടെ ആട്ടം’; 10 ദിവസം രജനികാന്ത് പത്മനാഭന്റെ മണ്ണിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 04:56 pm IST
Facebook
Twitter
WhatsAppTelegram

ജയിലറിന്റെ ആഘോഷങ്ങൾ മലയാളികളിൽ കെട്ടടങ്ങാതെ നിൽക്കുമ്പോൾ മറ്റൊരു സന്തോഷ വാർത്തയാണ് സിനിമാ ലോകത്തിൽ നിന്നും ഇപ്പോൾ വരുന്നത്. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി സ്റ്റൈൽ മന്നൻ രജനികാന്ത് 10 ദിവസം തലസ്ഥാനത്തുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഇതാദ്യമായാണ് തലൈവരുടെ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ശംഖുമുഖത്തും, വെള്ളായണി കാർഷിക കോളേജിലുമായാണ് ചിത്രീകരണം നടക്കുക. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടി തുടങ്ങിയ വൻ താരങ്ങളാണ് ചിത്രത്തിൽ അണി നിരക്കുന്നത്. ‘തലൈവർ 170’ എന്നാണ് ചിത്രത്തിനു താത്കാലികമായി ഇട്ടിരിക്കുന്ന പേര്. ലൈക പ്രൊഡക്ഷന്റെ ബാനറിൽ സുബാസ്‌കരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ടി.ജെ ജ്ഞാനവേലാണ്. ജയ് ഭീം എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേഷക പ്രീതി നേടിയ സംവിധായകനാണ് അദ്ദേഹം.

സസ്‌പെൻസ് ത്രില്ലർ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് രജനി എത്തുന്നതെന്നുള്ള സൂചനകളുണ്ട്. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. നാഗർ കോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ വരവു സംബന്ധിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ സ്ഥിരീകണമുണമുണ്ടാകും.

അതേസമയം രജനകാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. ഇതിൽ അതിഥി വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്.

Tags: thiruvanathapuramSUBrajani kanth
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

മുഖം വെളുത്ത് പാറുന്ന പാകിസ്താൻ നിർമിത ക്രീമുകൾ; കേരളത്തിൽ എത്തുന്നത് ഗൾഫ് രാജ്യങ്ങൾ വഴി; കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി; ഇൻഫ്ലുവൻസർമാരും നിരീക്ഷണത്തിൽ  

ഹോർമുസ് കടലിടുക്ക്; പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കെന്ന് ട്രംപ്

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി; വാളയാറിൽ പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

പബ് പൊളിച്ച് പള്ളിയാക്കാൻ നീക്കം; ബ്രിട്ടനിലെ നോർവിച്ചിൽ പ്രതിഷേധവുമായി നാട്ടുകാർ

പാകിസ്ഥാൻ നിർമിത ക്രീമുകൾ കേരളത്തിലും; മുഖം വെളുപ്പിക്കാൻ ഉപയോഗിക്കുന്നവയിൽ 20,000 പി.പി.എം വരെ മെർക്കുറി; വിപണിയിലെത്തുന്നത് രേഖകളില്ലാതെ; മാരക രോഗങ്ങൾക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ്

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വാതന്ത്ര്യദിനം: കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കും; ഓഗസ്റ്റ് 20 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

മെസ്സി വിരമിക്കുമോ? പിതാവിന്റെ വേര്‍പാടിന് പിന്നാലെ ഫുട്‌ബോള്‍ ഭാവിയില്‍ നിര്‍ണായക സൂചന നല്‍കി അര്‍ജന്റീന ഇതിഹാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies