ഒരു വർഷത്തിൽ അധികം ബഹിരാകാശത്ത് ചിലവഴിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരിയെന്ന റെക്കോർഡ് സ്വന്തമാക്കി ഡോ. ഫ്രാങ്ക് റൂബിയോ. 371 ദിവസങ്ങൾ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ സഞ്ചരിച്ച റൂബിയോ കഴിഞ്ഞ ദിവസമാണ് ഭൂമിയിലേക്ക് തിരികെ എത്തിയത്. അമേരിക്കൻ ബഹിരാകാശ സഞ്ചാരികളായ മാർക്ക് വാൻഡെ ഹെയ് 355 ദിവസവും സ്‌കോട്ട് കെല്ലി 340 ദിവസവും നിലയത്തിൽ കഴിഞ്ഞിരുന്നു. ഈ റെക്കോർഡുകൾ ഭേദിച്ചാണ് ഫ്രാങ്ക് ഭൂമിയിലേക്ക് തിരികെയെത്തിയത്.
റഷ്യൻ ബഹിരാകാശ സഞ്ചാരികളാണ് സെർഗാ പ്രൊകോപ്യേവ്, ദാമിത്രി പെറ്റെലിൻ എന്നിവരോടൊപ്പം സെപ്റ്റംബർ 27-ന് കസാക്കിസ്ഥാനിൽ എത്തുന്നത്. 2022 സെപ്റ്റംബർ 21-നാണ് റൂബിയോ അടങ്ങിയ മൂവർ സംഘം ബഹിരാകാശ നിലയത്തിൽ എത്തുന്നത്. റൂബിയോയ്‌ക്കൊപ്പം പ്രൊകോപ്യേവും പെറ്റെലിന്നും 371 ബഹിരാകാശ നിലയത്തിൽ കഴിഞ്ഞിരുന്നു. ഏറ്റവും കൂടുതൽ കാലം ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയെന്ന റെക്കോർഡാണ് റൂബിയോ സ്വന്തമാക്കിയത്.
ഏറ്റവും അധികം കാലം ബഹിരാകാശത്ത് കഴിഞ്ഞതിനുള്ള റെക്കോർഡ് റഷ്യൻ ബഹിരാകാശ യാത്രികനായ വലേരി പോള്യകോവിനായിരുന്നു സ്വന്തമാക്കിയത്.
1994 മുതൽ 1995 രെ 437 ദിനങ്ങളാണ് ഇദ്ദേഹം ബഹിരാകാശ നിലയത്തിൽ ചിലവഴിച്ചത്. ദൗത്യ കാലയളവിൽ റൂബിയോയും റഷ്യൻ സഞ്ചാരികളും 5,936 തവണ ഭൂമിയെ ചുറ്റിയിരുന്നു. 25.1 കോടി കിലോമീറ്ററാണ് യാത്ര ചെയ്തത്. മൂന്ന് ബഹിരാകാശ നടത്തങ്ങളിലായി 21 മണിക്കൂർ നേരം റൂബിയോ നിലയത്തിന് പുറത്തും ചിലവഴിച്ചു.