തുർക്കി പാർലമെന്റ് കെട്ടിടത്തിന് സമീപം ഭീകരാക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; ഭീകരനെ വധിച്ച് സേന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തുർക്കി പാർലമെന്റ് കെട്ടിടത്തിന് സമീപം ഭീകരാക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; ഭീകരനെ വധിച്ച് സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 01:37 pm IST
Facebook
Twitter
WhatsAppTelegram

അങ്കാറ:തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഭീകരാക്രമണം.  പാർലമെന്റ് കെട്ടിടത്തിന് സമീപമാണ്  ഭീകരാക്രമണമുണ്ടായത്. തലസ്ഥാനമായ അങ്കാറയിൽ നടന്ന ആക്രമണത്തിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് വിവരം. പാർലമെന്റ് സമ്മേളനം നടക്കാനിരിക്കെയാണ് സ്‌ഫോടനം നടന്നത്. ചാവേറാക്രമണമെന്ന വിലയിരുത്തലിലാണ് പോലീസും സുരക്ഷാ സേനയും.

#BREAKING: Two terrorists carry out attack in front of General Directorate of Security in Turkish capital of Ankara, one neutralised, other blows himself – Interior Minister Ali Yerlikaya pic.twitter.com/Jx45Y0ZJ0z

— TRT World (@trtworld) October 1, 2023

 

വാർത്ത ഏജൻസിയായ അൽജസീറയുടെ  റിപ്പോർട്ട് പ്രകാരം തുർക്കി അധികൃതർ ഐഎസ്ഐഎസ്ക്കെ ഭീകരരെ തുരത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. രാവിലെ  കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് മുന്നിൽ കാറിലാണ് അക്രമികൾ എത്തിയത്. രാവിലെ പ്രദേശത്ത് വെടിയൊച്ച കേട്ടിരുന്നു. പിന്നീട് വൻ സ്‌ഫോടനം നടത്തുകയായിരുന്നു. ഭീകരാക്രമണമെന്നാണ് ടർക്കിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സംഭവത്തിൽ ഒരു ഭീകരനെ സേന വധിച്ചു. മറ്റൊരു ഭീകരൻ  ചാവേർ പൊട്ടിത്തെറിച്ച് മരിച്ചതായാണ് വിവരം.

സ്‌ഫോടനത്തിൽ ആഭ്യന്തര മന്ത്രാലയ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിനു മുന്നിലെ കാവൽ ഗോപുരത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചു. പോലീസ് പ്രദേശം വളഞ്ഞു തിരച്ചിൽ തുടരുന്നു, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് തുർക്കി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി തുർക്കിയിൽ ഭീകരർ വിലസുകയാണ്. 2010-കളുടെ പകുതി മുതൽ അവസാനം വരെ തുർക്കിയിൽ ഭീകരാക്രമണങ്ങൾ സാധാരണമായിരുന്നു. 2015-ൽ തലസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷന് സമീപം സമാധാന റാലിയെ ലക്ഷ്യമിട്ട് നടന്ന ഇരട്ട സ്‌ഫോടനങ്ങളിൽ നൂറോളം പേരുടെ ജീവൻ അപഹരിച്ചിരുന്നു. 2016-ൽ കുർദിഷ് അക്രമികളുടെ നേതൃത്വത്തിൽ രണ്ട് വലിയ ആക്രമണങ്ങൾക്കും തലസ്ഥാനമായ അങ്കാറ സാക്ഷ്യയായി.

Tags: AnkaraTurkey Parliament building
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies