ചന്ദ്രമുഖി 2-ന്റെ മൂന്നാം ദിന ബോക്സ് ഓഫീസ് കളക്ഷൻ അഞ്ച് കോടി. രാഘവ ലോറൻസും കങ്കണ റണാവത്തും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചന്ദ്രമുഖി 2 സെപ്റ്റംബർ 28-നാണ് പ്രദർശനത്തിനെത്തിയത്. തീയറ്ററിലെത്തി രണ്ട് ദിവസത്തിനുള്ളിൽ 12.60 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
ആദ്യ ദിനത്തിൽ 8.25 കോടി രൂപയാണ് ചന്ദ്രമുഖി 2 നേടിയത്. ഇതിൽ തമിഴിൽ നിന്നും 5.58 കോടി രൂപയാണ് ലഭിച്ചത്. തെലുങ്ക് പതിപ്പിൽ നിന്നും 2.5 കോടിയും ഹിന്ദി പതിപ്പിൽ നിന്നും 17 ലക്ഷവും ചിത്രം സ്വന്തമാക്കി. രണ്ടാം ദിവസം ചിത്രം നേടിയത് 4.35 കോടി രൂപയാണ്. ഇതിൽ തമിഴ് പതിപ്പിൽ നിന്നും 3.4 കോടിയും തെലുങ്ക് പതിപ്പിൽ നിന്നും 85 ലക്ഷവും ഹിന്ദിയിൽ നിന്നും 10 ലക്ഷവുമാണ് നേടിയത്.
മൂന്ന് ദിവസങ്ങളിലെ കളക്ഷനുകളിലായി ചിത്രം 17.60 കോടിയാണ് സ്വന്തമാക്കിയത്. രജനികാന്തും ജ്യോതികയും പ്രധാനകഥാപാത്രങ്ങളിൽ എത്തിയ ചന്ദ്രമുഖി 2005-ലാണ് പ്രദർശനത്തിനെത്തിയത്. ഇതിന്റെ രണ്ടാം ഭാഗമാണ് ചന്ദ്രമുഖി 2.