പാട്ടുകളും കവിതകളും എഴുതാൻ പ്രചോദനം നൽകിയത് ശ്രീമദ് ഭഗവതമാണെന്ന് പ്രമുഖ ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. കുട്ടിക്കാലം മുതൽ ഭഗവദ് നാമം ജപിച്ചിരുന്ന ഭക്തനായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.
ആധ്യാത്മിക ചിന്തയിൽ മുഴുകിപ്പോയ വ്യാസന്റെ മകൻ സന്യാസ വൃത്തിയിലേക്ക് പോകാനൊരുങ്ങിയപ്പോൾ മകനേ.. എന്ന് നീട്ടി വിളിക്കുന്ന സന്ദർഭമാണ് ദേശാടനത്തിലെ ‘കളിവീടുറങ്ങിയപ്പോൾ’ എന്ന ഗാനരചനയ്‌ക്ക് പ്രചോദനമായത്. വെണ്ണ കട്ടെടുത്ത് കൈയിൽ ഒളിപ്പിച്ച കണ്ണൻ പെട്ടെന്ന് ഉറങ്ങി പോയ സന്ദർഭം സാന്ത്വനം സിനിമയിലെ ‘ഉണ്ണി വാ..വാ..പൊന്നുണ്ണി വാവാവോ’ എന്ന ഗാനരചനയുടെ ഉറവിടം. ധീയോ യോന പ്രചോദമായത് എന്നുള്ള ഗായത്രി മന്ത്രത്തിലെ അർത്ഥത്തിന്റെ സാക്ഷാത്കരമാണ് ഭാഗവത വിചാരസത്രങ്ങൾ. ‘ധീ’ എന്നാൽ ബുദ്ധി വികാസമാണെന്നും കൈതപ്രം ഓർമ്മിപ്പിച്ചു. അഖില ഭാരത ശ്രീമദ് ഭാഗവത സ്ത്രം സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ ഡിസംബറിലാണ് അഖില ബാരത ശ്രീമദ് ഭാഗവത സത്രം നടക്കുക. ഡിസംബർ മൂന്ന് മുതൽ 14 വരെയാണ് പരിപാടി. ദ്വാരകപുരിയിൽ 151 ഭാഗവതാചര്യന്മാരും വേദ പണ്ഡിതരും സംന്യാസി ശ്രേഷ്ഠരും ശ്രീമദ് ഭാഗവത വിചാരസത്രത്തിൽ പങ്കെടുക്കും.