ഗുവഹാത്തിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി. വ്യക്തിപരമായ ആവശ്യവുമായി ബന്ധപ്പെട്ടാണ് താരം പോയതെന്നാണ് വിവരം. താരം തിരുവനന്തപുരത്ത് നെതര്‍ലാന്‍ഡിനെതിരെ നടക്കുന്ന മത്സരത്തില്‍ കളിച്ചേക്കില്ല. ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരമാണിത്.
എന്നാല്‍ വിരാട് രണ്ടാം മത്സരത്തില്‍ കളിക്കുമോ എന്ന കാര്യം ടീം മാനേജ്മെന്റ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വീട്ടിലേക്ക് മടങ്ങിയ താരം, കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും വിരാടും ഭാര്യയും ബോളിവുഡ് നടിയമായ അനുഷ്ക ശര്‍മ്മയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നതായാണ് വിവരം. ആദ്യ കുഞ്ഞായ വമിക ജനിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് ഈ വാർത്തകൾ പുറത്തുവിട്ടത്.