ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതി; നീക്കം തടഞ്ഞ് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ; മൂന്ന് പാക് ഐഎസ്‌ഐ ഭീകരർ പിടിയിൽ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതി; നീക്കം തടഞ്ഞ് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ; മൂന്ന് പാക് ഐഎസ്‌ഐ ഭീകരർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 06:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ മൂന്ന് പാക് ഐഎസ്‌ഐ ഭീകരരെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ. എൻഐഎയും ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ഡൽഹിയിൽ വൻ ഭീകരാക്രമണം നടത്താൻ ഭീകരർ പദ്ധതി ഇട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡൽഹി, ഡെറാഡൂൺ, അലിഗഡ്, ലഖ്നൗ, മൊറാദാബാദ്, പ്രയാഗ്രാജ് തുടങ്ങീ ഒന്നിലധികം സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. എൻഐഎ സംഘം തലയ്‌ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട ഭീകരനായ ഷാനവാസ് ആലവും(31) പിടിയിലായവരിൽ ഉൾപ്പെടുന്നു.

ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് റിസ്വാൻ അഷ്റഫ്(28), ഡൽഹി സ്വദേശി മുഹമ്മദ് അർഷാദ് വാർസ (29) എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. സെമി ഓട്ടോമാറ്റിക്ക് പിസ്റ്റൾ, സ്‌ഫോടക വസ്തുക്കൾ തുടങ്ങിയവയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. തലസ്ഥാനത്ത് ആക്രമണം നടത്താനുള്ള പദ്ധതികൾ സംഘം ആസൂത്രണം ചെയ്ത് വരികയായിരുന്നുവെന്ന് സ്പെഷ്യൽ പോലീസ് കമ്മീഷണർ എച്ച്ജിഎസ് ധലിവാൾ പറഞ്ഞു. മുംബൈ, സൂറത്ത്, വഡോദര, ഗാന്ധിനഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പ്രധാന രാഷ്‌ട്രീയ നേതാക്കളെ കൊലപ്പെടുത്താനും ഭീകരർ ലക്ഷ്യമിട്ടിരുന്നു.

തീവ്രവാദത്തിന് വേണ്ടിയുള്ള ധനസമാഹരണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഷാനവാസ് ആലം. ഝാർഖണ്ഡ് സ്വദേശിയായ ഷാനവാസ് 2016ൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ എഴുതുന്നതിന് വേണ്ടിയാണ് ആദ്യം ഡൽഹിയിലെത്തുന്നത്. ഇവിടെ വച്ച് ഐഎസ്‌ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായി ഭീകരസംഘടനയിൽ അംഗമായി മാറുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് എച്ച്ജിഎസ് ധലിവാൾ വ്യക്തമാക്കി.

Tags: TerroristPak ISINIADelhi Police special cell
ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

Latest News

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies