എസ്ബിഐ പ്രൊബേഷൻ ഓഫീസർ തസ്തികയിലേക്കുള്ള രജിസ്‌ട്രേഷൻ ഒക്ടോബർ 3-ന് (ഇന്ന്) അവസാനിക്കും. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് sbi.co.in 2023 എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ ഫോം പൂരിപ്പിക്കാം.
2,000 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ജനറൽ വിഭാഗത്തിൽ 810 ഒഴിവുകളും ഒബിസി വിഭാഗത്തിൽ 540 ഒഴിവുകളും എസ്.സി വിഭാഗത്തിൽ 300 ഒഴിവുകളും ഇഡബ്ല്യുഎസ് വിഭാഗത്തിൽ 200 ഒഴിവുകളും എസ്ടി വിഭാഗത്തിൽ 150 ഒഴിവുകളുമാണുള്ളത്.
എങ്ങനെ അപേക്ഷിക്കാം..
1.എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in. പോകുക.
2. കരിയർ ഓപ്ഷൻ ക്ലിക് ചെയ്യുക.
3. രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
4. ആവശ്യമായ രേഖകൾ സമർപ്പിച്ച ശേഷം ഫോം ഡൗൺലോഡ് ചെയ്യാം.
രജിസ്‌ട്രേഷൻ ഇന്ന് അവസാനിച്ചാലും അപേക്ഷകർക്ക് അവരുടെ ഫോം ഡൗൺലോഡ് ചെയ്യാൻ ഒക്ടോബർ 18-ാം തീയതി വരെ സമയം അനുവദിച്ചിട്ടുണ്ട്.