തിരുവനന്തപുരം: ട്രെയിനുകളിൽ രാത്രികാല മോഷണം പതിവാക്കിയ സംഘം പിടിയിൽ. അന്യസംസ്ഥാന തൊഴിലാളികളായ അഭയ്രാജ്സിങ്,ഹരിശങ്കർ ഗിരി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം-ഗോവ പാതയിലെ രാത്രി കാല ട്രെയിനുകളിലാണ് ഇവർ മോഷണം നടത്തിയിരുന്നത്. യാത്രക്കാരിൽ നിന്നും സ്വർണാഭരണങ്ങളും പണവും പിടിച്ച് പറിക്കുന്നതാണ് പ്രതികളുടെ പതിവ് രീതി. ഇവരിൽ നിന്ന് 16 പവൻ സ്വർണം ആർപിഎഫ് പിടികൂടി. പാലക്കാട്,മംഗലാപുരം ആർപിഎഫ് സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്