അടുത്തിടെ ഭൂമിയിലേക്ക് കുതിക്കുന്ന അഞ്ച് കൂറ്റൻ ഛിന്നഗ്രഹങ്ങളെ നാസ കണ്ടെത്തിയിരുന്നു. ഇവ ഉടൻ തന്നെ ഭൂമിയിൽ പതിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇവയിൽ ആദ്യമെത്തുമെന്ന് പ്രതീക്ഷിക്കുന്നത് 2,200 അടി വീതിയുള്ള ഛിന്നഗ്രഹമാണ്. 349507 (2008 QY) എന്ന ഛിന്നഗ്രഹത്തെ സംബന്ധിച്ച വിവരങ്ങൾ അടുത്തിടെയാണ് നാസ കണ്ടെത്തുന്നത്. ഇതിന് ഒരു പാലത്തിന്റെ അത്രയും വലിപ്പമുണ്ടെന്നാണ് വിലയിരുത്തൽ. ഒക്ടോബർ മൂന്നിന് ഇത് ഭൂമിയുടെ അടുത്ത് എത്തുമെന്നും നാസ അറിയിച്ചു. മണിക്കൂറിൽ 75,457 കിലോമീറ്റർ വേഗത്തിലാണ് ഇത് ഭൂമിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നത്.
നാസ പുറത്തുവിട്ട റിപ്പോർട്ടുകൾ അനുസരിച്ച് ഛിന്നഗ്രഹം 2023 SN6-ന് 130 അടി വീതിയാണുള്ളത്. മണിക്കൂറിൽ 4.82 മില്യൺ കിലോമീറ്റർ ഭൂമിയോട് അടുത്താണ് ഇത് എത്തി നിൽക്കുന്നത്. ഒക്ടോബർ നാലിന് ഇത് ഭൂമിയുടെ അടുത്തെത്തുമെന്നാണ് വിലയിരുത്തൽ. ഈ കഴിഞ്ഞ സെപ്റ്റംബർ 15-നാണ് ഈ ഛിന്നഗ്രഹത്തെ ആദ്യമായി നിരീക്ഷിക്കുന്നത്. ഇത് നാളെ ഭൂമിയോട് അടുക്കും. മണിക്കൂറിൽ 30,583 കിലോമീറ്റർ വേഗത്തിലാണ് ഛിന്നഗ്രഹം ഭൂമിയ്‌ക്കരികിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.
2023 QC8 എന്ന ഛിന്നഗ്രഹത്തിനും 130 അടി വീതിയാണുള്ളത്. ഭൂമിയുടെ ഏറ്റവും അടുത്ത് 6.04 ദശലക്ഷം കിലോമീറ്റർ എത്തുമെന്നാണ് കണക്കുകൂട്ടൽ. ഒക്ടോബർ അഞ്ചിനാകും ഛിന്നഗ്രഹം ഭൂമിയുടെ അടുത്തേക്ക് എത്തുക. ഓഗസ്റ്റ് 21-നാണ് നാസ ഇതിനെ ആദ്യമായി നിരീക്ഷിക്കുന്നത്. മണിക്കൂറിൽ 22,703 കിലോമീറ്റർ വേഗതയിലാണ് ഇത് ഭൂമിയിലേക്ക് കുതിക്കുന്നത്.
ഛിന്നഗ്രഹം 2023 RF10-ന് 84 അടി വീതിയാണുള്ളത്. ഒക്ടോബർ അഞ്ചിന് ഇത് ഭൂമിയിലെത്തും. ഇത് ഭൂമിയുടെ അടുത്ത് 6.07 ദശലക്ഷം കിലോമീറ്റർ എത്തുമെന്നാണ് കണക്കുകൂട്ടൽ. മണിക്കൂറിൽ ഏകദേശം 20,836 ദശലക്ഷം കിലോമീറ്റർ വേഗതയിലാണ് ഭൂമിയിലേക്ക് ഇവ കുതിക്കുന്നത്.
2022 TD എന്ന ഛിന്നഗ്രഹത്തിന് ബസിന്റെ അത്രയും വലിപ്പമാണ് ഉള്ളത്. ഇതിന് 31 അടി വീതിയാണുള്ളത്. ഒക്ടോബർ 7-ന് ഇത് ഭൂമിയ്‌ക്കരികിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. ഭൂമിയുടെ അടുത്ത് 3.42 ദശലക്ഷം കിലോമീറ്റർ എത്തുമെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ 33,843 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.















