ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് സന്നാഹ മത്സരത്തിന്റെ രസകരമായ വീഡിയോ പങ്കിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ . പാകിസ്താന്റെ ഫീൽഡിംഗിനെ ട്രോളിയാണ് താരത്തിന്റെ കുറിപ്പ്.പാകിസ്താനിന്റെ ഫീൽഡിംഗിനെ പറ്റി എന്നും ക്രിക്കറ്റ് ആരാധകർക്ക് വിഷമമേയുള്ളൂ. മത്സരത്തിൻ ബാറ്റിംഗിലും ബൗളിങ്ങിലും തിളങ്ങിയാലും ബാറ്റിംഗിൽ കലമുടയ്ക്കലാണ് പതിവ്.
ഓസ്ട്രേലിയയുടെ ഇന്നിംഗ്സിന്റെ 23-ാം ഓവറിലാണ് ഇന്ന് പാക് ഫീൽഡിംഗിന്റെ മോശം പ്രകടനം പ്രത്യക്ഷപ്പെട്ടത്. മാർനസ് ലംബുഷെയിനെയെ ലക്ഷ്യമിട്ട് ഹാരിസ് റൗഫ് പന്തെറിഞ്ഞപ്പോൾ ഫീൽഡിംഗിലെ പോരായ്മ കാരണം അത് ഫോറായി മാറി.
പാകിസ്താൻ ഫീൽഡർമാരായ മുഹമ്മദ് വസീം ജൂനിയറും മുഹമ്മദ് നവാസും തമ്മിലുള്ള ആശയവിനിമയത്തിൽ വന്ന പോരായ്മയാണ് ഇതിന് കാരണമായത്. ബൗണ്ടറി ലൈനിൽ പന്ത് തടയാതെ ഇരുവരും മുഖാമുഖം നോക്കി നിൽക്കുകയായിരുന്നു. ഇതോടെ മെല്ലെ വന്ന പന്ത് ഇഴഞ്ഞ് ബൗണ്ടറി കടക്കുകയായിരുന്നു. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിടർത്തിയത്
Pakistan & fielding never ending love story 🥰😄😄 #PakistanFielding #PakCricket pic.twitter.com/AJzT90hgNM
— Shikhar Dhawan (@SDhawan25) October 3, 2023
“>