കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമെന്ന് ഇഡി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമെന്ന് ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 02:11 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമുണ്ടെന്ന് ഇഡി. മുഖ്യ പ്രതി പി. സതീഷ് കുമാറിന് കുഴൽപ്പണ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ഇഡി പറയുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് കേസിലെ ഒന്നാം പ്രതി പി. സതീഷ് കുമാർ കുഴൽപ്പണ സംഘങ്ങളുമായി ബന്ധപ്പെട്ടത്. സതീഷ് കുമാറിന്റെയും, സതീഷ് കുമാർ കൈകാര്യം ചെയ്ത ഉന്നതരുടെ പണവും വെളുപ്പിക്കുന്നതിൽ കള്ളപ്പണ ഇടപാടുകാരുടെ പങ്കാളിത്തവുമാണ് ഇഡി കണ്ടെത്തിയത്. സതീഷ് കുമാറുമായി ബന്ധമുള്ള അക്കൗണ്ട് വിവരങ്ങൾ പൂർണ്ണമായും ശേഖരിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് വിദേശ മലയാളികളുടെ അക്കൗണ്ടുകളിൽ പണമെത്തിയതിന്റെ വിവരങ്ങളും ഇഡി ശേഖരിച്ചു. ജയരാജൻ, പി. മുകുന്ദൻ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് സതീഷ് കുമാർ വഴി പണമെത്തിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ നിന്ന് സമാഹരിച്ച തുക എവിടെയെല്ലാം നിക്ഷേപിച്ചെന്ന അന്വേഷണത്തിലാണ് ജയരാജൻ, പി മുകുന്ദൻ എന്നിവരുമായുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയത്. സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന കൂടുതൽ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്ന് ചോദ്യം ചെയ്യലിനെത്താൻ സമൻസ് ലഭിച്ച വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലറും, സിപിഎം നേതാവുമായ മധു അമ്പലപുരം ഹാജരായില്ല. കൊച്ചിയിലെത്തിയ മധു അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. പി. സതീഷ് കുമാറിന്റെ സഹോദരൻ പി. ശ്രീജിത്ത് ഇന്നും ഇഡിയ്‌ക്ക് മുൻപിൽ ഹാജരായി. ശ്രീജിത്തിന്റെ പേരിലും സതീഷ് കുമാർ നിക്ഷേപങ്ങൾ നടത്തിയിരുന്നു. സതീഷ് കുമാറിന്റെ ഇടപാടുകളിൽ ശ്രീജിത്തിന്റെ പങ്കാളിത്തത്തിന് വ്യക്തമായ തെളിവുകൾ ഇഡിയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ചാർട്ടേർഡ് അക്കൗണ്ടന്റായ സനൽ കുമാറിനെയും ഇഡി കൊച്ചി ഓഫീസിൽ ചോദ്യം ചെയ്തു.

Tags: EDkaruvannur bank fraudmoney launderingblack money case
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies