എംഎൽഎ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയത് തോക്കുമായി; ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാർക്ക് ഭീഷണി; ആരെങ്കിലും ചോദ്യം ചെയ്താൽ വെടിവയ്ക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എംഎൽഎ ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയത് തോക്കുമായി; ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാർക്ക് ഭീഷണി; ആരെങ്കിലും ചോദ്യം ചെയ്താൽ വെടിവയ്‌ക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 06:29 am IST
Facebook
Twitter
WhatsAppTelegram

പാട്‌ന: ആശുപത്രി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ജെഡിയു എംഎൽഎ നരേന്ദ്രകുമാർ നീരജ്. കൊച്ചുമകളേയും കൊണ്ട് ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. എവിടെ പോകുമ്പോഴും തോക്ക് കൊണ്ടു പോകുന്നത് തന്റെ ശീലമാണെന്നും, സ്വയം പ്രതിരോധത്തിനാണ് തോക്ക് കയ്യിൽ കരുതുന്നതെന്നുമാണ് ഇയാളുടെ വാദം.

ഗോപാൽപൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് നരേന്ദ്രകുമാർ. ഭഗൽപൂരിലെ ജവഹർലാൽ നെഹ്റു ആശുപത്രിയിൽ സിടി സ്‌കാൻ നടത്തുന്നതിനാണ് നരേന്ദ്രകുമാർ എത്തിയത്. കയ്യിൽ തോക്ക് പിടിച്ച് ആശുപത്രിക്കുള്ളിലൂടെ നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആരെങ്കിലും തന്നെയോ തന്റെ കുടുംബത്തെയോ ഉപദ്രവിക്കാൻ ശ്രമിച്ചാൽ വെടിവയ്‌ക്കാൻ മടിക്കില്ലെന്നും നരേന്ദ്രകുമാർ ആക്രോശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

സംഭവത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ ഇയാൾ വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുന്നതിനാൽ തന്റെ ജീവന് ഭീഷണി ഉണ്ടെന്നും, തോക്ക് ഇല്ലാതെ എവിടെയും പോകില്ലെന്നും നരേന്ദ്രകുമാർ പറയുന്നു. കയ്യിൽ അല്ലെങ്കിൽ അരയിൽ തോക്ക് എപ്പോഴും ഉണ്ടാകും. ഈ ശൈലി തന്റെ വോട്ടമാർക്ക് പ്രശ്‌നമല്ലെന്നും നരേന്ദ്രകുമാർ പറഞ്ഞു.

ചികിത്സയ്‌ക്ക് കാലതാമസം വരുത്തിയെന്നാരോപിച്ച് ഒരു ഡോക്ടറെ വെടിവയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ ഇയാൾ നേരത്തേയും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം അടിവസ്ത്രം മാത്രം ഇട്ട് നരേന്ദ്രകുമാർ ട്രെയിൻ യാത്ര നടത്തിയതും വലിയ വിവാദമായി മാറിയിരുന്നു.

Tags: patnaJDUbihar mla
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies