തിരുവനന്തപുരം: സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. സിപിഎമ്മിന്റെ സമ്മുന്നത നേതാവായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.
മാസങ്ങളായി ചികിത്സയിലായിരുന്നു.
1987, 1996, 2006 കാലത്ത് ആറ്റിങ്ങലിനെ പ്രതിനിധികരിച്ച് നിയമസഭയിലെത്തി. സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവ്, മുൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, 1979 മുതൽ 84 വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്, കയർ അപ്പക്‌സ് ബോഡ് അദ്ധ്യക്ഷൻ എന്നീ ചുമതലകളിൽ ആയിരുന്നു.















