അധികാരങ്ങളിലല്ല, ശാക്തീകരണത്തിലാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നത്: നിർമ്മല സീതാരാമൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അധികാരങ്ങളിലല്ല, ശാക്തീകരണത്തിലാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നത്: നിർമ്മല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 11:12 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: അധികാരങ്ങളിലല്ല, ശാക്തീകരണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും വിശ്വസിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രധാനമന്ത്രി എന്നും ജനങ്ങളെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ 97-ാമത് വാർഷിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല. അതിന്റെ ക്രെഡിറ്റ് ഞങ്ങൾക്കല്ല, രാജ്യത്തെ ജനങ്ങൾക്കാണ് ലഭിക്കേണ്ടത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് മോദി സർക്കാർ കൊണ്ടുവന്നു. അത് ഇനി മൂന്നാം സ്ഥാനത്തെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വിദേശ നിക്ഷേപത്തിൽ വളരെ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2014- 2023 കാലത്തെ വിദേശ നിക്ഷേപം 595.25 ബില്യൺ യുഎസ് ഡോളറാണ്. ഇത് കഴിഞ്ഞ 23 വർഷങ്ങളിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 65 ശതമാനത്തിലധികമാണ്. സമ്പദ്വ്യവസ്ഥയിൽ മാറ്റം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ അക്ഷീണം പ്രയത്നിച്ചു. ഇതിനായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയത്.

സ്ത്രീ-പുരുഷ തുല്യതയ്‌ക്കായി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ സ്‌കീം, സ്റ്റാൻഡ്-അപ്പ് ഇന്ത്യയ്‌ക്ക് കീഴിൽ സ്ത്രീകൾക്ക് സബ്‌സിഡിയോട് കൂടി വായ്പകൾ എന്നിവ കൊണ്ടുവന്നു. രാജ്യത്ത് ആരും പട്ടിണി കിടക്കരുതെന്ന് ഉറപ്പിക്കാൻ ‘ഗരീബ് കല്യാൺ അന്ന യോജന’ പദ്ധതിയ്‌ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു. ഈ പദ്ധതിയ്‌ക്ക് കീഴിൽ 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാൻ രാജ്യത്തെ പൗരന്മാരെ ഞങ്ങൾ പ്രാപ്തരാക്കി. കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ വലിയ മാറ്റമാണ് ഇന്നുള്ളത്- കേന്ദ്രമന്ത്രി പറഞ്ഞു.

Tags: NIRMALA SITARAMANNaredramodi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies