ഗരുഡന്റെ ചിറകുകൾ അനീതിക്ക് മേൽ കൊടുങ്കാറ്റാവും; ​ഗരുഡൻ നവംബറിൽ; ആശംസകൾ അറിയിച്ച് താരങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗരുഡന്റെ ചിറകുകൾ അനീതിക്ക് മേൽ കൊടുങ്കാറ്റാവും; ​ഗരുഡൻ നവംബറിൽ; ആശംസകൾ അറിയിച്ച് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 05:47 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ​ഗോപി നായകനാകുന്ന ​ഗരുഡൻ. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമ നവംബറിൽ തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ ഒരു പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. സുരേഷ് ​ഗോപിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കും ആശംസകൾ അറിയിച്ച് ഉണ്ണിമുകുന്ദൻ, പൃത്ഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളും സിനിമയുടെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.

നിയമ പോരാട്ടത്തിന്റെ കഥ പറയുന്ന ലീഗൽ ത്രില്ലർ ജോണറിൽപ്പെടുന്ന ​ഗരുഡന്റെ മറ്റൊരാകർഷണം ബിജു മോനോൻ കൂടിയാണ്. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ​ഗോപി- ബിജു മോനോൻ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നത്. നവംബറിൽ റിലീസ് എന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഓ​ഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. മൂന്ന് ഷെഡ്യൂളുകളിലായി 75 ദിവസത്തോളമായിരുന്നു ചിത്രീകരണം.

കഴിഞ്ഞ ദിവസം സിനിമയിലെ തന്റെ ഡംബ്ബിം​ഗും സുരേഷ് ​ഗോപി പൂർത്തിയാക്കിയിരുന്നു. സുരേഷ് ​ഗോപിയുടെയും ബിജു മേനോന്റെയും കഥാപാത്രങ്ങളുടെ നിയമപോരാട്ടത്തിന്റെ അങ്കം കുറിക്കുന്ന ​ഗരുഡൻ എന്ന ചിത്രം പ്രേക്ഷകർക്ക് ഉദ്വേഗത്തിന്റെ പുതിയ ദൃശ്യാനുഭവം നൽകുമെന്ന് ഉറപ്പാണ്. സുരേഷ് ഗോപിക്കൊപ്പം സിദ്ദിഖും ജ​ഗദീഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Tags: midhun manuel thomasbiju menonSUBGarudanArun VarmaMagic Frames Listin Stephen
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies