പ്രധാനമന്ത്രിയ്ക്കും കേന്ദ്രസർക്കാരിനും നന്ദി: വനിതാ സംവരണ ബിൽ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകും: ബിആർഎസ് നേതാവ് കെ.കവിത
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രധാനമന്ത്രിയ്‌ക്കും കേന്ദ്രസർക്കാരിനും നന്ദി: വനിതാ സംവരണ ബിൽ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകും: ബിആർഎസ് നേതാവ് കെ.കവിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 02:49 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: വനിതാ സംവരണ ബിൽ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകുമെന്ന് ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) നേതാവും തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത. വനിതാ സംവരണ ബിൽ സ്ത്രീകൾക്ക് പൊതുജീവിതത്തിൽ മുന്നോട്ട് വരാൻ പ്രചോദനമാകുമെന്നും ഭൂഖണ്ഡങ്ങളിലുടനീളമുള്ള സ്ത്രീകളെ ഈ വിഷയത്തിൽ അണിനിരത്താൻ ആഹ്വാനം ചെയ്യുമെന്നും കവിത പറഞ്ഞു. കഴിഞ്ഞ ദിവസം ലണ്ടനിൽ തിങ്ക് ടാങ്ക് ബ്രിഡ്ജ് ഇന്ത്യ സംഘടിപ്പിച്ച സംവാദത്തിൽ ‘ഇന്ത്യയുടെ രാഷ്‌ട്രീയ പ്രാതിനിധ്യത്തിൽ ലിംഗസമത്വം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കെ കവിത.

”ഞങ്ങൾ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്‌ട്രമാണ്, ഞങ്ങൾ ഏകദേശം 70 കോടി സ്ത്രീകളാണ്; നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് വളരെ നല്ല മാറ്റം സംഭവിക്കുകയാണെങ്കിൽ, ലോകം അറിയണമെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം അത് പൊതുജീവിതത്തിൽ മുന്നോട്ട് വരാനും നയരൂപീകരണത്തിൽ സജീവ പങ്കാളികളാകാനും നിരവധി സ്ത്രീകളെ പ്രചോദിപ്പിക്കും” എന്ന് കെ കവിത പറഞ്ഞു. കൂടാതെ ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം കാണുമെന്നും അവർ കൂട്ടിച്ചേർത്തു. വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രിയ്‌ക്കും കേന്ദ്രസർക്കാരിനെയും പ്രശംസിച്ച അവർ ഈ ബിൽ യാഥാർത്ഥ്യമാക്കിയതിന് എല്ലാവരോടും നന്ദിയും അറിയിച്ചു. ഇത് കേവലം രാഷ്‌ട്രീയമല്ല, ഈ മഹത്തായ രാഷ്‌ട്രത്തിലെ സ്ത്രീകളോട് കാണിക്കുന്ന ബഹുമാനമാണെന്നും വ്യക്തമാക്കി

ഇക്കഴിഞ്ഞ സെപ്റ്റംബർ 28-ന് രാഷ്‌ട്രപതി ദ്രൗപദി മുർമു നാരി ശക്തി വന്ദൻ അധിനിയം ബില്ലിൽ ഒപ്പുവെച്ചു. രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ സർക്കാർ ഗസറ്റ് വിജ്ഞാപനമിറക്കുകയും ചെയ്തു. ബിൽ നിയമമാകുന്നതോടെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടും. പുതിയ സെൻസസിനും മണ്ഡല പുനർ നിർണ്ണയത്തിനും ശേഷമാകും രാജ്യത്ത് ഇത് നടപ്പിലാക്കുക.

സെപ്റ്റംബർ 19-ന് പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനത്തിലായിരുന്നു ചരിത്രപരമായ വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. ഇതോടെ 33 ശതമാനം സംവരണം സ്ത്രീകൾക്ക് ലഭിക്കും. 454 എംപിമാരുടെ പിന്തുണയോടെയാണ് ബിൽ ലോക്സഭയിൽ പാസാക്കിയത്. രണ്ട് പേർ ബില്ലിനെ എതിർത്തു. എതിരില്ലാതെ 215 വോട്ടുകൾക്കാണ് രാജ്യസഭയിൽ ഈ ബില്ലിന് അംഗീകാരം ലഭിച്ചത്. ലോക്സഭയിൽ പരമ്പരാഗത രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പെങ്കിൽ രാജ്യസഭയിൽ ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയായിരുന്നു വോട്ടെടുപ്പ് നടന്നത്.

അതേസമയം നേരത്ത ഇൻഡി സഖ്യത്തിനെതിരെ കവിത രംഗത്തുവന്നിരുന്നു. ഇന്നത്തെ ഇൻഡി സഖ്യം നാളെ നിലനിൽക്കുമെന്ന് ഉറപ്പില്ലെന്ന് കെ കവിത പറഞ്ഞു. ‘ഇന്നത്തെ ഇൻഡി സഖ്യം നാളെ നിലനിൽക്കുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. അതിനുമുമ്പ് പാർലമെന്റ് തിരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പും സീറ്റ് വിഭജന പ്രശ്നങ്ങളും ഉണ്ടാകും. അതിനുശേഷം സ്ഥിതി വ്യത്യസ്തമായിരിക്കും,’- എന്നാണ് കെ കവിത പറഞ്ഞത്.

Tags: Narendra ModikavithaBRSWomen Reservation BillBRS Leader K Kavitha
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

Latest News

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies